23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എയ്ഡഡ് സ്‌കൂൾ, കോളേജ് നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ്.
Kerala

എയ്ഡഡ് സ്‌കൂൾ, കോളേജ് നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ്.

സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂൾ, കോളേജ് നിയമനം പി.എസ്.സി.ക്കു വിടുന്നതാണ് ഉചിതം. സാധ്യമല്ലെങ്കിൽ കേരള റിക്രൂട്ട്‌മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആൻഡ് കോളേജസ് എന്നപേരിൽ നിയമസാധുതയുള്ള റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്‌കരിക്കണം.

നിയമനവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ ഹൈക്കോടതിയിൽനിന്നോ സുപ്രീം കോടതിയിൽനിന്നോ വിരമിച്ച ജഡ്ജിയെ ഓംബുഡ്‌സ്മാനായി നിയമിക്കണം.
ബോർഡിന് മുഴുവൻസമയ അധ്യക്ഷനും രണ്ട് മുഴുവൻസമയ അംഗങ്ങളും ഉണ്ടാകണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു. കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർമാരിൽ ഒരാളും പൊതുവിദ്യാഭ്യാസ ഡയറക്ടറും പാർട്ട് ടൈം അംഗങ്ങളായിരിക്കണം. കോളേജ്, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളായി നാല് പാർട്ട്‌ടൈം അംഗങ്ങളും സമിതിയിലുണ്ടാകണം.

അഞ്ചംഗ ഇന്റർവ്യൂ ബോർഡ് ആകണം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കേണ്ടത്. അതത് വിഷയങ്ങളിലെ വിദഗ്‌ധൻ, രണ്ട് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരും ഇന്റർവ്യൂബോർഡിൽ ഉണ്ടാകണം. ഇന്റർവ്യൂ നടപടികൾ ഓഡിയോ, വീഡിയോ റെക്കോഡ്‌ ചെയ്യണം. ഒഴിവുവിവരം രണ്ട് പ്രമുഖ മലയാളം പത്രങ്ങളിൽ പരസ്യപ്പെടുത്തണം. ഉദ്യോഗാർഥികൾക്ക് ലഭിച്ച റാങ്ക് അപ്പോൾത്തന്നെ പ്രസിദ്ധപ്പെടുത്തണം. ഇന്റർവ്യൂ ബോർഡിലെ സർക്കാർ പ്രതിനിധി അതിനുശേഷമേ അവിടം വിട്ടുപോകാവൂ.

Related posts

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖത്തിന്‌ അന്താരാഷ്‌ട്ര സുരക്ഷാ കോഡ്‌

Aswathi Kottiyoor

ട്രെയിനുകൾക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox