സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. ആറ് ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ സ്റ്റോക് അവസാനിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളാണ് വാക്സിൻ ക്ഷാമം നേരിടുന്നത്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ കേരളം അറിയിച്ചു കഴിഞ്ഞു.
സംസ്ഥാനത്താകെ 1.4 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ശേഷിക്കുന്നത്. 70 ശതമാനത്തോളം ആളുകൾക്കും നിലവിൽ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചുവെന്നാണ് സർക്കാർ കണക്ക്.
വാക്സിൻ ദൗർലഭ്യം രണ്ടാം ഡോസ് കാത്തിരിക്കുന്നവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടൊപ്പം കോവാക്സിൻ പലയിടത്തും ആളുകൾ സ്വീകരിക്കാൻ മടി കാണിക്കുന്നുണ്ട്.