24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • 18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .
Kerala

18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .

കേന്ദ്രം കൃത്യമായി കോവിഡ്‌ വാക്സിൻ ലഭ്യമാക്കിയാൽ മാസാവസാനത്തോടെ സംസ്ഥാനത്ത്‌ എല്ലാവർക്കും ആദ്യ ഡോസ്‌ നൽകാനാകും. ഒരാഴ്‌ചയിൽ 15.48 ലക്ഷം ആദ്യ ഡോസ്‌ വാക്സിൻ നൽകി. ഇതേനില തുടർന്നാൽ നാലാഴ്ചയ്ക്കുള്ളിൽ 18 വയസ്സിനു മുകളിലുള്ള 2.87 കോടി പേർക്കും ആദ്യ ഡോസ്‌ കുത്തിവയ്ക്കാനാകും. കേരളത്തിന്‌ 1.11 കോടി വാക്സിൻ ലഭ്യമാക്കാമെന്നാണ്‌ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്‌ മാണ്ഡവ്യ അറിയിച്ചത്‌.
ദിവസവും രണ്ടുമുതൽ അഞ്ചുലക്ഷംവരെ ഡോസ്‌ സംസ്ഥാനം വിതരണംചെയ്യുന്നു. വ്യാഴാഴ്ച വൈകിട്ട്‌ ആറുവരെ 2,14,70,904 പേരാണ്‌ ആദ്യ ഡോസ്‌ വാക്സിനെടുത്തത്‌. ജനസംഖ്യാകണക്ക്‌ അനുസരിച്ച്‌ 18 കഴിഞ്ഞ 2,87,73,739 പേരിൽ ഇനി വാക്സിൻ നൽകാനുള്ളത്‌ 73 ലക്ഷത്തോളം പേർക്കാണ്‌. ആഴ്ചയിൽ 15 ലക്ഷം ആദ്യ ഡോസ്‌ കുത്തിവച്ചാൽ നാലാഴ്ചയിൽ സംസ്ഥാനത്ത്‌ വിതരണം പൂർത്തിയാക്കാനാകും.

കേരളത്തിന്‌ 24 ദിവസത്തിനുള്ളിൽ ആദ്യ ഡോസ്‌ വിതരണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ്‌ ഹെൽത്ത്‌ ഇക്കണോമിസ്റ്റും ലോകാരോഗ്യ സംഘടനയുടെ ഉപദേശകനുമായ ഡോ. റിജോ എം ജോണിന്റെ പഠനം പറയുന്നു. ഏറ്റവും കൂടുതൽ സമയം ആവശ്യം വരിക നാഗാലാൻഡിനാണ്‌, 1275 ദിവസം. മണിപ്പുർ, മേഘാലയ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വാക്സിനേഷൻ പൂർണമാകാൻ കൂടുതൽ സമയമെടുക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

Related posts

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 558 പേര്‍ക്ക് കോവിഡ്; 773 പേര്‍ക്ക്‌ രോഗമുക്തി

Aswathi Kottiyoor

നെൽവയലിനെ പുരയിടമാക്കിയാൽ ഇനി രേഖയിൽ ‘തരംമാറ്റിയ ഭൂമി

Aswathi Kottiyoor
WordPress Image Lightbox