21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.
Kerala

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകൾ. ഇതാദ്യമായി സെൻസെക്‌സ് 58,000വും നിഫ്റ്റി 13,000വും കടന്നു.

സെൻസെക്‌സ് 217 പോയന്റ് നേട്ടത്തിൽ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്.

കൊട്ടക് മഹ്രീന്ദ്ര ബാങ്ക്, ടൈറ്റാൻ, റിലയൻസ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹകിളാണ് നേട്ടത്തിൽ.

ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, നെസ് ലെ, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

നിഫ്റ്റി ബാങ്ക്, ഓട്ടോ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും അരശതമാനത്തോളം ഉയർന്നു.

Related posts

ജൈവ പച്ചക്കറികൾ ഇനി ശിശുക്ഷേമ സമിതിയിലും

Aswathi Kottiyoor

ഇരിട്ടി സീനിയർ ചേമ്പർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

Aswathi Kottiyoor

വയനാട്ടിൽ കരടി ആക്രമണം: തേന്‍ ശേഖരിക്കാന്‍പോയ 61-കാരന്റെ പുറത്തും കഴുത്തിലും മാന്തി.*

Aswathi Kottiyoor
WordPress Image Lightbox