21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഇ​നി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
Kerala

സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഇ​നി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഇ​നി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ദ​ഗ്‌​ധ​ർ ലോ​ക്ഡൗ​ണി​നെ അ​ഗീ​ക​രി​ക്കു​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​നം ര​ണ്ടാ​ഴ്ച കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നു ത​ന്നെ നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ജാ​ഗ്ര​ത തു​ട​ര​ണം. അ​ല്ലെ​ങ്കി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കും. കേ​ര​ള​ത്തി​ൽ 54 ശ​ത​മാ​നം പേ​ർ​ക്ക് ഇ​നി​യും രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ ഘ​ട്ട​ത്തി​ലും രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സം​വി​ധാ​ന​മൊ​രു​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന് ക​ഴി​ഞ്ഞു. പു​തി​യ വ​ക​ഭേ​ദം വ​ലി​യ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കും. ജീ​വി​ത​ശൈ​ലി രോ​ഗ​മു​ള്ള​വ​രി​ൽ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച​യാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​വും ആ​രോ​ഗ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും.

Related posts

കൊച്ചി സേലം എൽപിജി ലൈൻ സെപ്‌തംബറിൽ ; ആകെ ചെലവ്‌ 1506 കോടി , കേരളത്തിലൂടെ കടന്നുപോകുന്നത്‌ 210 കിലോമീറ്റർ

Aswathi Kottiyoor

ടോൾ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് ഇളവ് അനുവദിക്കാൻ ശുപാർശ

Aswathi Kottiyoor

രണ്ടാം ഡോസ് എടുക്കാതെ 14 ലക്ഷം പേർ; 22,357 പേർക്കു വിസമ്മതം.

Aswathi Kottiyoor
WordPress Image Lightbox