24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡ്: കേരളത്തിൽ പുതിയ ഉപവകഭേദം കൂടിവരുന്നതായി കണ്ടെത്തി
Kerala

കോവിഡ്: കേരളത്തിൽ പുതിയ ഉപവകഭേദം കൂടിവരുന്നതായി കണ്ടെത്തി

രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. അതേസമയം, ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല.

ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എ.വൈ. 1 മുതൽ എ.വൈ. 25 വരെ) സാന്നിധ്യമുണ്ട്. എന്നാൽ, എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഗസ്റ്റിൽ എ.വൈ.1 മാത്രം ആറുശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി.) പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലായിൽ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറുശതമാനമായി. അഞ്ചുശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത്.

Related posts

വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

Aswathi Kottiyoor

നഷ്​ടം സഹിച്ച് ബസ് ഉടമകൾ; ഇ​ന്ധ​ന​ച്ചെ​ല​വു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​

‘ആര്യയും സൈറയും ഉടന്‍ നാട്ടിലെത്തും’; യാത്രാ സൗകര്യം ഒരുക്കി

Aswathi Kottiyoor
WordPress Image Lightbox