24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളം സാമൂഹ്യപ്രതിരോധത്തിലേക്ക്‌ ; രോഗ കാഠിന്യം കുറയും.
Kerala

കേരളം സാമൂഹ്യപ്രതിരോധത്തിലേക്ക്‌ ; രോഗ കാഠിന്യം കുറയും.

സംസ്ഥാനത്തെ കോവിഡ്‌ രോഗീനിരക്ക്‌ വൈകാതെ കുറവുണ്ടാകുമെന്ന്‌ വിലയിരുത്തൽ. ഓണത്തിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നെങ്കിലും ആശ്വാസം അകലെയല്ലെന്നാണ്‌ പഠനം പറയുന്നത്‌. പരമാവധി പരിശോധന, വാക്സിനേഷൻ, കർശന നിയന്ത്രണം തുടങ്ങിയ തന്ത്രങ്ങൾ ഫലം കാണുന്നുണ്ട്‌. രണ്ടാഴ്‌ച രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകും. തുടർന്ന്‌ സാമൂഹ്യ പ്രതിരോധശേഷി കൂടും. ഡെൽറ്റ വൈറസാണെന്നതിനാൽ ജാഗ്രതയോടെയാണ്‌ ആരോഗ്യസംവിധാനം നീങ്ങുന്നത്‌. നിലവിൽ രോഗം ഗുരുതരമാകുന്നവരുടെയും ലക്ഷണമുള്ളവരുടെയും എണ്ണത്തിൽ കുറവുണ്ട്‌.

‘പോസ്റ്റ്‌ വാക്‌സിനേഷൻ’ ബാധ
മൂന്നിലൊന്നു പേർക്ക്‌ വാക്‌സിനേഷനുശേഷം രോഗംവരുന്ന ‘പോസ്റ്റ്‌ വാക്‌സിനേഷൻ’ വൈറസ്‌ ബാധയാണെന്ന്‌ വിദഗ്ധ അഭിപ്രായം. പരിശോധനയിൽ പോസിറ്റീവാകുമെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകില്ല. വാക്സിൻ സ്വീകരിച്ചവരും പോസിറ്റീവായവരും ചേരുമ്പോൾ ഒരു മാസത്തിനകം പ്രതിരോധശേഷിയുള്ളവരുടെ എണ്ണം കൂടും. 70 ശതമാനം പേർ ആദ്യഡോസും 27 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഈ നില തുടർന്നാൽ പ്രതിരോധം രാജ്യനിലവാരത്തിലെത്താൻ (68–-70 ) രണ്ടാഴ്‌ച മതി. 24 ദിവസത്തിനകം ആദ്യഡോസ്‌ പൂർത്തിയാകുമെന്നും ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റായ റിജോ എം ജോൺ നടത്തിയ പഠനത്തിൽ പറയുന്നു.

Related posts

വി​വാദ പ്ര​സം​ഗം: പി.​സി. ജോ​ർ​ജി​ന് ജാ​മ്യം

Aswathi Kottiyoor

സപ്ലൈകോയിലെ ക്ഷാമം ജീവനക്കാർക്കും ദുരിതം.

Aswathi Kottiyoor

മിൽമ പാൽവില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

Aswathi Kottiyoor
WordPress Image Lightbox