നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ശ്രദ്ധയോടെ കൂടുതൽ ഇളവുകൾ അനുവദിക്കാമെന്നു കോവിഡ് വിദഗ്ധ സമിതി. കോവിഡ് മരണ നിരക്കു കുറയ്ക്കാൻ ഫലപ്രമായ ഇടപെടൽ ഉണ്ടാകണം. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ട തില്ലെന്നും വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രണ വിധേയം ആകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ സൂചനയാണ്. അതിനാൽ കേരളത്തിന്റെ സാന്പത്തിക-സാമൂഹിക മേഖലകൾ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല