23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ബാവലിതീരത്ത് 64 കോടിയുടെ കുടിവെള്ള പദ്ധതി
Kerala

ബാവലിതീരത്ത് 64 കോടിയുടെ കുടിവെള്ള പദ്ധതി

കാളികയത്ത് കുടിവെള്ള പദ്ധതി നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന്‌ പരിഹാരമാകുന്ന പദ്ധതിയാണിത്‌.
കാളികയത്തിനടുത്ത് ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും നിർമാണമാണ് നടക്കുന്നത്. ശുദ്ധീകരണ പ്ലാന്റിൽനിന്ന്‌ മഞ്ഞളാംപുറത്തെ പ്രധാന ടാങ്കിലേക്കുള്ള 4.8 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയായി.
നബാർഡ് പദ്ധതിയിൽ 64 കോടി രൂപയാണ് അടങ്കൽ തുക. ദിവസവും 11 മില്യൺ ലിറ്റർ കുടിവെള്ളം പമ്പുചെയ്യുകയാണ് ലക്ഷ്യം. ഈ വർഷാവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്‌.
എംഎൽഎ ഫണ്ടിൽനിന്ന്‌ 75 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. പ്രദേശത്തെ മറ്റു കുടിവെള്ള പദ്ധതികളും കാളികയം പദ്ധതിയുമായി ബന്ധിപ്പിക്കും.

Related posts

അദ്ധ്യാപക സംഘടനകൾക്ക് ഹിതപരിശോധന; 25 ശതമാനം പിന്തുണ വേണം.

Aswathi Kottiyoor

ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ന് പ്ര​ത്യേ​ക വി​ഭാ​ഗം സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയരുതായിരുന്നു’; കെകെ രമയ്ക്ക് എതിരായ പരാമർശം പിൻവലിച്ച് എം.എം മണി

Aswathi Kottiyoor
WordPress Image Lightbox