24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡോ. ടി എന്‍ സീമ നവകേരളം കര്‍മ പദ്ധതി കോ – ഓര്‍ഡിനേറ്റർ.
Kerala

ഡോ. ടി എന്‍ സീമ നവകേരളം കര്‍മ പദ്ധതി കോ – ഓര്‍ഡിനേറ്റർ.

നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ്‌ തീരുമാനം.

2010 മുതൽ ആറു വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം ആയിരുന്നു. സിപിഐ എം സംസ്ഥാനകമ്മിററി അംഗമാണ്‌.

സംസ്‌ഥാന ആസൂത്രണ ബോർഡിൽ ജനകീയാസൂത്രണ, സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്‌ഥാന ജെൻഡർ അഡ്വൈസറി ബോർഡ് മെമ്പർ, കുടുംബശ്രീ മിഷൻ – ഗവേർണിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ സീമ പ്രവർത്തിച്ചിട്ടുണ്ട്‌. സ്ത്രീശാക്തീകരണം, ലിംഗപദവി, വികസനം, മാധ്യമപഠനം, തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതി. ജനകീയാസൂത്രണ പരിപാടിയിൽ നേതൃത്വപരമായ പങ്കുവഹിച്ചു.

‘ഹൃദയഗവേഷണം’ (കവിതാസമാഹാരം, 2012), ‘പ്രാദേശികാസൂത്രണവും സ്ത്രീകളും’ (1997), ‘ആഗോളവൽക്കരണവും സ്ത്രീകളും’ (2005), ‘സ്ത്രീകൾക്ക് മേൽ ഒരു യുദ്ധം നടക്കുന്നുണ്ട്’ (2015) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ.

Related posts

നിയുക്തമെത്രാന് സ്വീകരണം

Aswathi Kottiyoor

ക്ലാസ്‌മുറിയെത്തും വീട്ടിലേക്ക്‌ ; വെര്‍ച്വല്‍ പഠനവുമായി എസ്‌എസ്‌കെ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox