സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ഏഴ് ജില്ലകളിൽ 20 ശതമാനമാണ് സീറ്റ് വർധനയുണ്ടായിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് സീറ്റ് വർധന നടപ്പിലാക്കിയിരിക്കുന്നത്.
ഇത്തവണ റിക്കാർഡ് വിജയമാണ് പത്താം ക്ലാസിലുണ്ടായിരിക്കുന്നത്. അതിനാൽ തുടർ പഠനത്തിന് അർഹരായ എല്ലാവർക്കും അവസരം ലഭിക്കില്ലെന്ന ഭീതിയുണ്ടായിരുന്നു.
പത്താം ക്ലാസ് വിജയിച്ച എല്ലാവർക്കും പ്ലസ് വണ്‍ പ്രവേശനം സാധ്യമാകില്ലെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും വ്യാപകമായി ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.