24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓ​ണ്‍​ലൈ​ൻ തട്ടി​പ്പ്: പ​രാ​തി​പ്പെ​ടാ​ൻ കോ​ൾ​ സെ​ന്‍റ​ർ
Kerala

ഓ​ണ്‍​ലൈ​ൻ തട്ടി​പ്പ്: പ​രാ​തി​പ്പെ​ടാ​ൻ കോ​ൾ​ സെ​ന്‍റ​ർ

ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ച്ച് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി​ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ കോ​​​ൾ​ സെ​​​ന്‍റ​​​ർ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ​​​ കാ​​​ന്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​ഡി​​​ജി​​​പി​​​മാ​​​രാ​​​യ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, എ​​​സ്. ​​​ശ്രീ​​​ജി​​​ത്ത്, വി​​​ജ​​​യ് എ​​​സ്.​​​സാ​​​ഖ​​​റെ എ​​​ന്നി​​​വ​​​രും മ​​​റ്റ് മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

സൈ​​​ബ​​​ർ സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്ക് ഇ​​​ര​​​യാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് 155260 എ​​​ന്ന ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​റി​​​ൽ വി​​​ളി​​​ച്ച് പ​​​രാ​​​തി​​​ക​​​ൾ അ​​​റി​​​യിക്കാം. ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സി​​​റ്റി​​​സ​​​ണ്‍ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സൈ​​​ബ​​​ർ ഫ്രോ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് ആ​​​ന്‍ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​നു കീ​​​ഴി​​​ലാ​​​ണ് 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ ​​​കേ​​​ന്ദ്രീ​​​കൃ​​​ത കോ​​​ൾ​​​ സെ​​​ന്‍റ​​​ർ സം​​​വി​​​ധാ​​​നം. ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ നാ​​​ഷ​​​ണ​​​ൽ സൈ​​​ബ​​​ർ ക്രൈം ​​​റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ബാ​​​ങ്ക് അ​​​ധി​​​കാ​​​രി​​​ക​​​ളെ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ച് പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​തുത​​​ട​​​യും. തു​​​ട​​​ർ​​​ന്ന് പ​​​രാ​​​തി​​​ക​​​ൾ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് കൈ​​​മാ​​​റി കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

Related posts

വിഡോ ഹെല്‍പ് ഡെസ്‌ക്: സ്വയം തൊഴില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

Aswathi Kottiyoor

വേ​ളാ​ങ്ക​ണ്ണി സ്‌​പെ​ഷ​ൽ ട്രെ​യി​ൻ ജൂ​ൺ മൂ​ന്നു മു​ത​ൽ

Aswathi Kottiyoor

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ച കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox