• Home
  • Kerala
  • ജിഎസ്ടി റിട്ടേൺ: ആംനെസ്റ്റി സ്കീം നവംബർ 30 വരെ.
Kerala

ജിഎസ്ടി റിട്ടേൺ: ആംനെസ്റ്റി സ്കീം നവംബർ 30 വരെ.

2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടിആർ 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്കു പിഴത്തുക ഒഴിവാക്കി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം (ആംനെസ്റ്റി സ്കീം) നവംബർ 30 വരെ നീട്ടി.

നാളെ ആയിരുന്നു അവസാന തീയതിയായി നേരത്തെ നിശ്ചയിച്ചിരുന്നത്. ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കിയവർക്ക് അതു പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസരം സെപ്റ്റംബർ‌ 30 വരെയും നീട്ടി. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റിനു പകരം ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് ജിഎസ്ടിആർ 3ബി ഫോം, ജിഎസ്ടിആർ 1/ഐഎഫ്ടി റിട്ടേണുകൾ സമർപ്പിക്കുന്ന കമ്പനികൾക്ക് ഒക്ടോബർ 31 വരെയും സമയം അനുവദിച്ചു. കോവിഡ് വ്യാപനം കാരണം വ്യാപാരികളും മറ്റും നേരിടുന്ന തടസ്സങ്ങൾ കണക്കിലെടുത്താണു സമയം നീട്ടിയത്.

Related posts

ബെനഡിക്ട് പാപ്പയ്ക്ക്‌ വിട: അന്ത്യശുശ്രൂഷ വ്യാഴാഴ്ച.*

Aswathi Kottiyoor

‘മിഴിവ് – 2022’ വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി ജിജോ അറയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox