സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം ഇന്നു ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനു പുറമേ, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, വിദഗ്ധര്‍, ദുരന്ത നിവാരണ വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
നിലവിലുള്ള കോവിഡ് പരിശോധനകള്‍ക്കും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനും പുറമേ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചാണ് വിദഗ്ധരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. ഇതിനു പിന്നാലെ മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.