• Home
  • Iritty
  • ജില്ലാ തലത്തിൽ കെമിസ്ട്രി അദ്ധ്യാപകരുടെ അസ്സോസ്സിയേഷൻ നിലവിൽ വന്നു
Iritty

ജില്ലാ തലത്തിൽ കെമിസ്ട്രി അദ്ധ്യാപകരുടെ അസ്സോസ്സിയേഷൻ നിലവിൽ വന്നു

ഇരിട്ടി : കെഡാക്ട് എന്ന പേരിൽ ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപകരുടെ കണ്ണൂർജില്ലാ തലത്തിലുള്ള അസോസിയേഷൻ നിലവിൽ വന്നു. ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ കെമിസ്ട്രി വിഷയത്തിൽ അഭിരുചി വളർത്തുക , വിഷയത്തിന്റെ സാധ്യതകളെപറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട അസോസിയേഷൻ സാമൂഹിക അക്കാദമിക വിഷയങ്ങളിൽ കുട്ടികൾക്ക് ഒരു കൈ താങ്ങായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെഡാക്ട് രൂപീകരണ കൺവെൻഷനിൽ ജോർജ് .ടി .എബ്രഹാം അധ്യക്ഷനായി. ഫിറോസ് ടി അബ്ദുള്ള , ഇ .പി .അനീഷ് കുമാർ, കെ.വി. അനിത എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജോർജ് .ടി .എബ്രഹാം (പ്രസിഡണ്ട്), കെ.വി. ഷെജി, ഇ.സി. വിനോദ്, കെ.വി. അനിത (വൈസ് പ്രസിഡണ്ടുമാർ), ഫിറോസ് ടി.അബ്ദുള്ള (സെക്രട്ടറി), ഇ.പി. അനീഷ് കുമാർ , പി. ജിജേഷ് , ടി.സി.ജീഷ (ജോ: സെക്രട്ടറിമാർ), ഇ.സി. ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരടങ്ങുന്ന 32 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Related posts

ദൃഷ് പ്രവണത കാരണം സഹകരണ മേഖലയോട് ജനങ്ങൾക്ക് വിശ്വാസം നഷ്ടപെടുന്നു: കെ.സുധാകരൻ എം.പി.

Aswathi Kottiyoor

ബാരാപ്പോൾ കനാലിലെ ചോർച്ച അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ആശങ്കക്ക് താത്കാലിക പരിഹാരം വൈദ്യുതോത്പ്പാദനം പൂർണ്ണ തോതിലേക്ക്

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി; മാതൃശിശു സംരക്ഷണ് ബ്ലോക്ക് ഉദ്ഘാടനവും 57 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന്………

Aswathi Kottiyoor
WordPress Image Lightbox