22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും റേഷൻ അരി പിടികൂടിയ സംഭവം കടയുടെ ലൈസൻസ് താത്‌കാലികമായി റദ്ദ് ചെയ്തു
Iritty

സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും റേഷൻ അരി പിടികൂടിയ സംഭവം കടയുടെ ലൈസൻസ് താത്‌കാലികമായി റദ്ദ് ചെയ്തു

ഇരിട്ടി : വള്ളിത്തോട് റേഷൻ കടയിൽ നിന്നും റേഷൻ അരി കടത്തിയതുമായി ബന്ധപ്പെട്ട് റേഷന്കടയുടെ ലൈസൻസിക്കെതിരേ നടപടി. ഇരിട്ടി താലൂക്കിലെ 93 ആം നമ്പർ റേഷൻ കട നടത്തുന്നതിന് എം. ജി. ഐസക്കിന് നൽകിയ അംഗീകാരമാണ് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ എൻ. ശ്രീകുമാർ താൽക്കാലികമായി റദ്ദ് ചെയ്തത് . ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കട ഇരിട്ടി താലൂക്കിലെ ഉമ്മൻ വർഗീസ് ലൈസൻസിയായ നൂറാം നമ്പർ റേഷൻ കടയോട് അറ്റാച്ച് ചെയ്ത് ഉത്തരവ് നടപ്പിൽ വരുത്തുകയും ചെയ്തു. റദ്ദ് ചെയ്ത റേഷൻ കടയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡുടമകൾക്ക് ബുദ്ധിമുട്ട് വരാതിരിക്കുന്നതിനായി ഇപ്പോൾ പ്രവർത്തിക്കുന്ന വള്ളിത്തോടിലെ അതേ കട മുറിയിൽ വച്ച് തന്നെ റേഷൻ കട സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണ്. റേഷൻ കടയുടെ ലൈസൻസി മാറുന്നത് കൊണ്ട് റേഷൻ കടയിലൂടെയുള്ള ഓണക്കിറ്റ് ഉൾപ്പെടെ യുള്ള റേഷൻ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്താത്ത വിധത്തിൽ സുഗമമായി നടത്തുന്നതിനുള്ളസത്വര നടപടിയും സ്വീകരിച്ചിട്ടുണ്ട്.
കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും അതിന് ശേഷം റേഷൻ വിതരണം മുടങ്ങാതിരിക്കുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനുമുള്ള അധികാരം താലൂക്ക് സപ്ലൈ ഓഫീസർക്കാണ്. എന്നാൽ തുടർ നടപടികൾ കൈക്കൊള്ളാനുള്ള അധികാരം ജില്ലാ സപ്ലൈ ഓഫീസർക്കാണ്. റേഷൻ അരി കടത്തുന്നതിൽ ഭാഗ ഭാക്കായവർ ക്കെതിരെ അവശ്യ സാധന നിയമം അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി കേസ് എടുക്കുന്നത്തിനുള്ള അധികാരം ജില്ലാ കളക്ടർക്കും ആണ് . ഇത് സംബന്ധിച്ച റിപ്പോർട്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസർ ജില്ലാ സപ്ലൈ ഓഫീസർക്കും , ജില്ലാ കളക്ടർക്കും കൈമാറി. വള്ളിത്തോട് റിസാന മൻസിലിൽ പി.പി. മായൻ എന്നയാളുടെ കൈവശമുള്ള ഗോഡൗണിൽ നിന്നുമാണ് റേഷൻ അരി പിടികൂടിയത്. ഗോഡൗണായി ഉപയോഗിക്കുന്ന മുറി ഇയാൾ മറ്റൊരാളിൽ നിന്നും വാടകക്കെടുത്തതാണ് .
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരിട്ടി താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർ വള്ളിത്തോടെ പി.പി. മായിൻ എന്നയാളുടെ കൈവശമുള്ള ഗോഡൗണിൽ നിന്നും 345 കിലോ റേഷൻ പച്ചരി പിടികൂടിയത്. താലൂക്ക് റേഷനിംങ്ങ് ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റേഷൻ കാർഡ് ഉടമകൾ നൽകേണ്ട പച്ചരി സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് മറച്ച് വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. പ്രദേശത്തെ എം.ജി. ഐസക്കിന്റെ ലൈസൻസിയിലുള്ള 93-ാം നമ്പർ റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള സ്‌റ്റോക്കിൽ കുറവുള്ളതായി കണ്ടെത്തുകയും ഇവിടെ നിന്നുമാണ് അരി കടത്തിയതെന്ന് തെളിയുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

Related posts

ഇരിട്ടി തഹസിൽദാരായി സി.വി. പ്രകാശൻ ചുമതലയേറ്റു

Aswathi Kottiyoor

ഇരിട്ടി ഉളിയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു

Aswathi Kottiyoor

ജനവാസ മേഖലയിലെ റോഡരികിൽ ചത്ത പോത്തുകളെ ഉപേക്ഷിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox