24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിളക്കോട് തീപിടിച്ച് വീട് കത്തിനശിച്ചു
Iritty

വിളക്കോട് തീപിടിച്ച് വീട് കത്തിനശിച്ചു

ഇരിട്ടി: തീപിടിച്ച് വീട് കത്തിനശിച്ചു.വിളക്കോട് പഴയ കള്ളുഷാപ്പിന് സമീപത്തെ നരിക്കോടന്‍ രാജാനന്ദന്റെ ഇരുനില വീടാണ് തീപിടിച്ച് കത്തിനശിച്ചത്.തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു തീ പിടിത്തമുണ്ടായത്.ഉടന്‍ തന്നെ ഇരിട്ടി ഫയര്‍ഫോഴ്‌സിനെ വിവരമിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഓടിട്ട ഇരുനില വീടാണ് കത്തിനശിച്ചത്.വീടിന്റെ രണ്ട് മുറിയും കട്ടിലും, അലമാരയും തുണിത്തരങ്ങളും മറ്റും പൂര്‍ണ്ണമായി അഗ്നിക്കിരയായി.വീട്ടില്‍ രാജാനന്ദന്റെ അമ്മ കമലാക്ഷി മാത്രമാണ് താമസം. കമലാക്ഷി അമ്മ വിളക്ക് കത്തിക്കുന്നതിടെ അബദ്ധത്തില്‍ വീട്ടിനുള്ളിലെ തുണികള്‍ക്കോ മറ്റൊ തീപിടച്ചതാണ് വീട് കത്തിനശിക്കാന്‍ കാരണമെന്നാണ് സൂചന വീടിനുള്ളില്‍ തീ പടര്‍ന്ന ഉടനെ കമലാക്ഷിയമ്മ വീടിന് പുറത്തിറങ്ങിയതാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത്. ഇരിട്ടി അഗ്‌നി രക്ഷസേന മണിക്കുറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്

Related posts

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവംഉദ്ഘാടനം ചെയ്തു…………

Aswathi Kottiyoor

അപകട ഭീഷണി ഉയർത്തി പാതി പൊളിഞ്ഞ കെട്ടിടം

Aswathi Kottiyoor

മഹാ ശിവരാത്രി മഹോത്സവം

Aswathi Kottiyoor
WordPress Image Lightbox