26.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • കൊച്ചിയിൽനിന്നു കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ
Kerala

കൊച്ചിയിൽനിന്നു കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ

രാ​​​ജ്യാ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള്ള കോ​​​വി​​​ഡ് നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ൽ സൗ​​​ദി അ​​​റേ​​​ബ്യ ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൗ​​​ദി​​​യ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് പു​​ന​​രാ​​രം​​ഭി​​ച്ചു. ഇ​​ന്നു പു​​​ല​​​ർ​​​ച്ചെ 395 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി സൗ​​​ദി​​​യ​ വി​​​മാ​​​നം കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു ജി​​​ദ്ദ​​​യി​​​ലേ​​ക്കു പു​​​റ​​​പ്പെ​​​ട്ടു. ഈ ​​​ആ​​​ഴ്ച മാ​​​ത്രം സൗ​​​ദി​​​യ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു മൂ​​​ന്നു സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. സൗ​​​ദി വി​​​മാ​​​ന​​​ത്തി​​​നു പു​​​റ​​​മെ 21 രാ​​​ജ്യാ​​​ന്ത​​​ര യാ​​​ത്രാ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​ന്നു കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു​​​ണ്ടാ​​​കും.

ഇ​​​തി​​​ൽ അ​​ഞ്ചെ​​​ണ്ണം ദോ​​​ഹ​​​യി​​​ലേ​​​ക്കും നാ​​​ല് വീ​​​തം ഷാ​​​ർ​​​ജ, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും ഒ​​​ന്ന് ല​​​ണ്ട​​​നി​​​ലേ​​ക്കു​​​മാ​​​ണ്. സെ​​​പ്റ്റം​​​ബ​​​ർ ര​​ണ്ടു മു​​​ത​​​ൽ ഇ​​​ൻ​​​ഡി​​​ഗോ സൗ​​​ദി വി​​​മാ​​​ന​ സ​​​ർ​​​വീ​​​സ് തു​​ട​​ങ്ങും.
ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലേ​​ക്കു കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ​ ന​​ട​​ത്താ​​ൻ വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു സി​​​യാ​​​ൽ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് അ​​​റി​​​യി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം അ​​നു​​ദി​​നം കൂ​​ടി​​വ​​രി​​ക​​യാ​​ണ്. ഇ​​ന്നു മാ​​ത്രം 6,069 യാ​​​ത്ര​​​ക്കാ​​​ർ നെ​​​ടു​​​മ്പാ​​​ശേ​​​രി വ​​ഴി ക​​​ട​​​ന്നു​​​പോ​​​കും. ഇ​​​വ​​​രി​​​ൽ 4,131 പേ​​​ർ വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​രാ​​​ണ്.

Related posts

സൗരോർജ വൈദ്യുതി തൂക്കുവേലി നിർമിക്കണമെന്ന് ആവശ്യം

റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു

Aswathi Kottiyoor

ടൂറിസം പ്രചാരണം: പാറ്റ ഗോൾഡ്‌ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

Aswathi Kottiyoor
WordPress Image Lightbox