25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മു​ണ്ട​യാം​പ​റ​മ്പ്, എ​ട​പ്പു​ഴ വാ​ര്‍​ഡു​ക​ൾ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോണ്‌
Iritty

മു​ണ്ട​യാം​പ​റ​മ്പ്, എ​ട​പ്പു​ഴ വാ​ര്‍​ഡു​ക​ൾ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോണ്‌

അ​ങ്ങാ​ടി​ക്ക​ട​വ്: മു​ണ്ട​യാം​പ​റ​മ്പ്, എ​ട​പ്പു​ഴ വാ​ര്‍​ഡു​ക​ളി​ല്‍ രോ​ഗവ്യാ​പ​നം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന നി​യ​ന്ത്ര​ണങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് വാ​ര്‍​ഡു​ക​ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, അ​ടി​യ​ന്ത​ര വൈ​ദ്യസ​ഹാ​യം എ​ന്നി​വ​യ്ക്ക് മാ​ത്രം നി​യ​ന്ത്ര​ണങ്ങ​ളി​ല്‍ ഇ​ള​വ​നു​വ​ദി​ക്കും. നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ എ​ട​പ്പു​ഴ ക​മ്മ്യൂ​ണി​റ്റി​ഹാ​ളി​ലും ര​ണ്ട് മു​ത​ല്‍ നാ​ലുവ​രെ മു​ണ്ട​യാം​പ​റ​മ്പ് ഗ​വ​. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.​സം​ശ​യം ഉ​ള്ള മു​ഴു​വ​ന്‍​ആ​ളു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
മൈ​ക്രോ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​ഞ്ചുപേ​രി​ല്‍ കൂ​ടു​ത​ല്‍ ക​ട​ക​ളി​ല്‍ ഒ​രേ​സ​മ​യം പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല, നാ​ലി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ എ​വി​ടേ​യും കൂ​ട്ടംകൂ​ടാ​ന്‍ പാ​ടി​ല്ല. ​യോ​ഗ​ത്തി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി വി​ശ്വ​നാ​ഥ​ന്‍, ബീ​ന റോ​ജ​സ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ പി. ദി​വ്യ, എ​ച്ച് ഐ ​രാ​ജീ​വ്, എ​സ്‌​ഐ എ​ന്‍.​ജെ.​മാ​ത്യു സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സി.പി.എം. ജനകീയ പ്രതിരോധ ജാഥക്ക് സ്വീകരണം 23ന്

Aswathi Kottiyoor

ശുചീകരണ യജ്ഞം നടത്തി……….. ……

Aswathi Kottiyoor

*മുസ്ലിം ലീഗ് വളോര ശാഖ റിലീഫ് കിറ്റ് വിതരണം നടത്തി*

Aswathi Kottiyoor
WordPress Image Lightbox