21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സി​റോ മ​ല​ബാ​ര്‍ സ​ഭ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു; ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​കും
Kerala

സി​റോ മ​ല​ബാ​ര്‍ സ​ഭ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു; ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​കും

സി​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന സി​ന​ഡി​ന്‍റെ 29-ാം സ​മ്മേ​ള​ന​ത്തി​ൽ ഐ​ക്യ​ക​ണ്ഠേ​ന​യാ​യി​രു​ന്നു തീ​രു​മാ​നം. ഏ​കീ​ക​രി​ച്ച കു​ര്‍​ബാ​ന​ക്ര​മം ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച മു​ത​ൽ ന​ട​പ്പി​ലാ​ക്കും.

കാ​ർ​മി​ക​ൻ ആ​മു​ഖ​ശു​ശ്രൂ​ഷ​യും വ​ച​ന​ശു​ശ്രൂ​ഷ​യും ജ​നാ​ഭി​മു​ഖ​മാ​യും അ​നാ​ഫൊ​റാ ഭാ​ഗം അ​ൾ​ത്താ​ര​യ്ക്ക് അ​ഭി​മു​ഖ​മാ​യും കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷ​മു​ള്ള സ​മാ​പ​ന​ശു​ശ്രൂ​ഷ ജ​നാ​ഭി​മു​ഖ​മാ​യും നി​ർ​വ​ഹി​ക്കു​ക എ​ന്ന​താ​ണ് ഏ​കീ​ക​രി​ച്ച​രീ​തി.

ന​വം​ബ​ർ 28 മു​ത​ൽ സ​ഭ​യി​ലെ എ​ല്ലാ പി​താ​ക്ക​ൻ​മാ​രും ഏ​കീ​ക​രി​ച്ച കു​ർ​ബാ​ന അ​ർ​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. ഏ​കീ​ക​രി​ച്ച കു​ർ​ബാ​ന രീ​തി അ​ടു​ത്ത ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച​യോ​ടെ​യെ​ങ്കി​ലും രൂ​പ​ത മു​ഴു​വ​നി​ലും ന​ട​പ്പി​ലാ​ക്ക​ണം.

ഏ​കീ​ക​രി​ച്ച കു​ർ​ബാ​ന​രീ​തി രൂ​പ​ത​യി​ൽ മു​ഴു​വ​നാ​യും ന​ട​പ്പി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക​ളി​ലും തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും മൈ​ന​ർ സെ​മി​നാ​രി​ക​ളി​ലും സാ​ധ്യ​മാ​യ ഇ​ട​വ​ക​ക​ളി​ലും ന​വം​ബ​ർ 28നു ​ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും സി​ന​ഡ് തീ​രു​മാ​നി​ച്ചു.

സീ​റോ​മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം എ​ന്ന പ​ദ​വി​യി​ലേ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തെ ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഡ​ൽ​ഹി​യി​ലെ അ​ന്ധേ​രി മോ​ഡി​ലു​ള്ള ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യം ഇ​ടി​ച്ചു നി​ര​ത്തി​യ സം​ഭ​വം ഖേ​ദ​ക​ര​മാ​ണെ​ന്ന് സി​ന​ഡ് വി​ല​യി​രു​ത്തി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സി​ന​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മാ​ധ്യ​മ ക​മ്മീ​ഷ​ൻ വാ​ർ​ത്താ​പോ​ർ​ട്ട​ൽ (www.syromalabarvision.com) മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് കാ​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും പ്ര​തീ​ക​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ ച​ല​ചി​ത്ര​മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നെ സി​ന​ഡ് അ ​പ​ല​പി​ച്ചു.

മാ​ർ ജേ​ക്ക​ബ് ബാ​ർ​ണ​ബാ​സി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ന​ഡ് അ​നു​ശോ​ചി​ച്ചു. കോ​വി​ഡു ബാ​ധി​ച്ചു മ​രി​ച്ച മാ​ർ ജോ​സ​ഫ് പാ​സ്റ്റ​ർ നീ​ല​ങ്കാ​വി​ലി​ന്‍റെ സേ​വ​ന​ങ്ങ​ളെ അ ​നു​സ്മ​രി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തു​ട​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് സി​ന​ഡ് വി​ല​യി​രു​ത്തി.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ വ്യ​ക്തി​ക​ളും സ്ഥാ​പ​ന ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും സി​ന​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡു​മൂ​ലം ആ​രും ഒ​റ്റ​പ്പെ​ടു​ന്നി​ല്ലെ​ന്നും പ​ട്ടി​ണി അ​നു​ഭ​വി​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ഭ​യു​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സി​ന​ഡ് നി​ർ​ദേ​ശി​ച്ചു.

Related posts

പ്രവാസി ഭദ്രതാ സംരംഭക പദ്ധതിയിൽ 171 അപേക്ഷകർ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് കു​റ​വ്; ജാ​ഗ്ര​ത തു​ട​ര​ണം: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷൻ രണ്ടാം ഘട്ടം:ജില്ലയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 27ന്*

Aswathi Kottiyoor
WordPress Image Lightbox