22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നൂ​റാം ദി​നം ഇ​ന്ന്; 100 ദി​ന പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി
Kerala

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നൂ​റാം ദി​നം ഇ​ന്ന്; 100 ദി​ന പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റി​​​ട്ട് ഇ​​​ന്ന് 100 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്നു. ഇതി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച നൂ​​​റുദി​​​ന ക​​​ർ​​​മപ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി.

മ​​​ന്ത്രി​​​മാ​​​രും വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ 100 ദി​​​ന ക​​​ർ​​​മപ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 100 ദി​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ 19നു ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന​​​ത്തി​​​നു തൊ​​​ട്ടു മു​​​ൻ​​​പു പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി​​​യ​​​ത്. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ മേ​​​യ് 20നാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. 100 ദി​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ജൂ​​​ണ്‍ 11നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​ത് സെ​​​പ്റ്റം​​​ബ​​​ർ 19നാ​​​ണു പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​ത്. ഘ​​​ട​​​കപ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ട​​​ക്കം 193 പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് 100 ദി​​​ന ക​​​ർ​​​മപ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​ൽ 35 എ​​​ണ്ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചതാ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 115 പ​​​ദ്ധ​​​തി​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ 19ന​​​കം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു മ​​​ന്ത്രി​​​മാ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.

പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​ൽ റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്, കി​​​ഫ്ബി എ​​​ന്നി​​​വ വ​​​ഴി മാ​​​ത്രം 2464.92 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം. 20 ല​​​ക്ഷം അ​​​ഭ്യ​​​സ്തവി​​​ദ്യ​​​ർ​​​ക്കു തൊ​​​ഴി​​​ല​​​വ​​​സ​​​രം പ്ര​​​ദാ​​​നംചെ​​​യ്യാ​​​ൻ കെ-ഡി​​​സ്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി പ്ര​​​കാ​​​രം തൊ​​​ഴി​​​ല​​​സ​​​രം ഒ​​​രു​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി ത​​​ദ്ദേ​​​ശ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഓ​​​രോ ത​​​ദ്ദേ​​​ശസ്ഥാ​​​പ​​​ന പ​​​രി​​​ധി​​​യി​​​ലേ​​​യും 1000 പേ​​​രി​​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്കു വീ​​​തം തൊ​​​ഴി​​​ല​​​വ​​​സ​​​രം ഒ​​​രു​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

100 ദി​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ 12,000 പ​​​ട്ട​​​യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യ​​​താ​​​യി റ​​​വ​​​ന്യു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. പ​​​ട്ട​​​യവി​​​ത​​​ര​​​ണം 13,000 ക​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. അ​​​തീ​​​വ ദാ​​​രി​​​ദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​നം, വൈ​​​ജ്ഞാ​​​നി​​​ക സ​​​ന്പ​​​ദ്‌വ്യ​​​വ​​​സ്ഥ കെ​​​ട്ടി​​​പ്പ​​​ടു​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വാ​​​യി​​​രു​​​ന്നു മ​​​റ്റു പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ. പ​​​ദ്ധ​​​തി പു​​​രോ​​​ഗ​​​തി അ​​​ട​​​ക്കം വി​​​ല​​​യി​​​രു​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ടു​​​ത്ത ദി​​​വ​​​സം പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

എ​​​ന്നാ​​​ൽ, കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ളി. ഇ​​​പ്പോ​​​ൾ, രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണ് കേ​​​ര​​​ളം. പീ​​​ഡ​​​നക്കേസ് ഒ​​​ത്തുതീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ഫോ​​​ണ്‍വി​​​ളി വി​​​വാ​​​ദ​​​വും മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ളും 100 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലു​​​ണ്ടാ​​​യി.

Related posts

10 മാസത്തിനുള്ളിൽ മെഡിസെപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി

തലശേരി ആശുപത്രിയിലെ കൈക്കൂലി: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

Aswathi Kottiyoor

*സൗജന്യ സംരംഭകത്വ വികസന പരിശീലനം

Aswathi Kottiyoor
WordPress Image Lightbox