• Home
  • Kerala
  • റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ടി​ക്ക​റ്റെ​ടു​ക്ക​ണം
Kerala

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ടി​ക്ക​റ്റെ​ടു​ക്ക​ണം

റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും പു​​​തി​​​യ യാ​​​ത്രാ​​​ മാ​​​ന​​​ദ​​​ണ്ഡം. റെ​​​യി​​​ൽ​​​വേ​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ങ്കി​​​ൽ​​​പോ​​​ലും ഇ​​​നി​​​ യാ​​​ത്രാ​​​ടി​​​ക്ക​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. മ​​​റ്റു യാ​​​ത്ര​​​ക്കാ​​​രെ​​​പ്പോ​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ൽ​​​നി​​​ന്നോ ഓ​​​ണ്‍​ലൈ​​​നാ​​​യോ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്താ​​​ൽ മാ​​​ത്ര​​​മേ യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കൂ.

റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും മു​​​ൻ​​​കൂ​​​ട്ടി റി​​​സ​​​ർ​​​വ് ചെ​​​യ്യാ​​​ത്ത യാ​​​ത്ര പൂ​​​ർ​​​ണ​​​മാ​​​യും റെ​​​യി​​​ൽ​​​വേ നി​​​ർ​​​ത്ത​​​ലാ​​​ക്കി. യാ​​​ത്രാ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നു​​​ള്ള രേ​​​ഖ​​​യാ​​​യി ഇ-​​​പാ​​​സ് മാ​​​ത്രം ഇ​​​നി മു​​​ത​​​ൽ പോ​​​രെ​​​ന്നും ഇ​​​തോ​​​ടൊ​​​പ്പം ഇ-​​​ടി​​​ക്ക​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ കൗ​​​ണ്ട​​​റി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത ടി​​​ക്ക​​​റ്റുകൂ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ്.

‌ടി​​​ക്ക​​​റ്റ്, റെ​​​യി​​​ൽ​​​വേ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ, അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ യാ​​​ത്രാ​​​പ​​​രി​​​ധി, കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ​​​യും ഇ​​​നി​​​മു​​​ത​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കും. റെ​​​യി​​​ൽ​​​വേ​​​യി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ സൗ​​​ജ​​​ന്യ യാ​​​ത്ര​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
റെ​​​യി​​​ൽ​​​വേ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി മൂ​​​ന്നു സൗ​​​ജ​​​ന്യ പാ​​​സു​​​ക​​​ളും, വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ര​​​ണ്ടു പാ​​​സു​​​ക​​​ളു​​​മാ​​​ണു നേ​​​ര​​​ത്തേ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്.

Related posts

കെഎഎൽ ഇ ഓട്ടോ വീണ്ടും രാജ്യശ്രദ്ധയിലേക്ക്‌ : 
15 സംസ്ഥാനത്ത്‌ 
വിതരണകേന്ദ്രം

Aswathi Kottiyoor

അംഗത്തെ അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ലോ​റി​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox