23.6 C
Iritty, IN
July 8, 2024
Iritty

നിവേദനം നൽകി

ഉളിക്കൽ : തകര്‍ന്നു കിടക്കുന്ന ഉളിക്കല്‍-ഏഴൂര്‍ ഒ.ടി.കവല റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎല്‍എ മുഖാന്തിരം മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. രണ്ട് വര്‍ഷത്തോളമായി യാതൊരു അറ്റകുറ്റപണികളും നടത്താത്ത നാല് കിലോമീറ്ററോളം ദൂരം വരുന്ന ഈ റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജസ്റ്റി ജോര്‍ജ് വല്ലയില്‍പുത്തേട്ട് ചെയര്‍മാനും ജോണ്‍ വര്‍ഗ്ഗീസ് കുളങ്ങര കണ്‍വീനറുമായി കര്‍മ്മസമിതി രൂപീകരിച്ചാണ് നിവേദനം നല്‍കിയിട്ടുള്ളത്.
8 മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തി സുരക്ഷാ മാനദണ്ഡങ്ങളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തണം. സ്‌കൂള്‍, പള്ളി, അമ്പലം, ആരോഗ്യവകുപ്പ്, ബാങ്ക്, പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷന്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നതിന് പ്രദേശവാസികള്‍ ഉപയോഗിക്കുന്ന റോഡാണ് ഇത്. കാലവര്‍ഷത്തില്‍ മലയോര ഹൈവേ-കോക്കാട്-ഉളിക്കല്‍ റോഡില്‍ വെള്ളം കയറുമ്പോള്‍ സമാന്തരമായി ഈ റോഡാണ് ഉപയോഗിച്ച് വരുന്നത്.
പ്രസ്തുത റോഡുമായി ബന്ധപ്പെടുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ റോഡു വികസന പദ്ധതി പ്രകാരം ഏതെങ്കിലും സ്‌കീമില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി നവീകരണം നടത്തണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു.

Related posts

ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യം: ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് അ​വാ​ര്‍​ഡ് എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സി​ന്

Aswathi Kottiyoor

ചരമം ; റോസക്കുട്ടി (96)

Aswathi Kottiyoor

എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Aswathi Kottiyoor
WordPress Image Lightbox