27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കലുങ്ക് അപകട ഭീഷണിയിൽ
Iritty

കലുങ്ക് അപകട ഭീഷണിയിൽ

ഇരിട്ടി : ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് പോകുന്ന ഇരിട്ടി- പേരാവൂർ റോഡിൽ ജബ്ബാർക്കടവ് പാലത്തിന് സമീപത്തെ കലുങ്ക് അപകടഭീഷണിയുയർത്തുന്നു. കാലപ്പഴക്കത്താൽ തകർന്ന കലുങ്കിന്റെ ഒരുഭാഗത്തെ കൈവരി തകർന്നതും ഇവിടം കാട് മൂടിക്കിടക്കുന്നതുമാണ് അപകടത്തിന് ഇടയാക്കുന്നത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള കലുങ്കിന്റെ വീതിക്കുറവും ഒരു ഭാഗത്തെ കൈവരി തകർന്നതുമാണ് ഇവിടെ അപകടം പതിയിരിക്കാൻ ഇടയാക്കിയിരുന്നത്. കാടുകൾ വളർന്ന് ഇവിടം മോഡിക്കിടക്കുന്നതിനാൽ ഡ്രൈവർമാർക്കോ കാല്നടയാത്രക്കാർക്കോ ഇത് മനസിലാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകുവാൻ മാത്രം കഴിയുന്ന കലുങ്കിൽ നിന്നും വാഹനങ്ങൾ തെന്നിമാറിയൽ വീഴുന്നത് തോട്ടിലേക്കായിരിക്കും. പല വാഹനങ്ങളും തലനാരിഴക്കാണ് ഇവിടെ അപകടത്തിൽ പെടാതെ രക്ഷപ്പെടുന്നത്. വർഷങ്ങളായി ഈ കലുങ്ക് അപകടത്തിലായിരുന്നെങ്കിലും ഇരിട്ടി – പേരാവൂർ – നെടുംപൊയിൽ റോഡ് മെക്കാഡം ടാർ ചെയ്തു നവീകരിക്കുമ്പോൾ വീതികുറഞ്ഞ കലുങ്ക് പുതുക്കിപ്പണിയാതിരുന്നതാണ് ഇന്ന് ഇത്രയേറെ അപകടാവസ്ഥ സൃഷ്ടിക്കാൻ ഇടയായത്. ഇരിട്ടിയിൽ നിന്നും കൊട്ടിയൂർ വഴിയും നിടുംപൊയിൽ വഴിയും വായനാട്ടിലേക്കുള്ള പാത എന്ന നിലയിൽ ഏറെ പ്രാധാന്യമേറിയതാണ് ഈ റോഡ്.
വളവോ തിരിവോ ഇല്ലാതെ കിലോമീറ്ററോളം നീളത്തിൽ കാണാവുന്ന റോഡ് എന്നതിനാൽ തന്നെ ഇതുവഴി പോകുന്ന വാഹനങ്ങൾക്കും അമിത വേഗതയാണ്. നിരവധി തവണ കലുങ്ക് പുതുക്കി നിർമ്മിക്കണമെന്ന് പലകോണിൽ നിന്നും ആവശ്യം ഉയർന്നെങ്കിലും അത് നടപ്പായിട്ടില്ല. ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡ് എങ്കിലും സ്ഥാപിക്കുവാനും ഇതുവരെ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല.

Related posts

ഇരിട്ടിയിലെ ആദ്യകാല സ്വർണ്ണ വ്യാപാരി പി.വി.അബ്ദുൾ സലാം കൊവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടു………….

Aswathi Kottiyoor

പുന്നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

പുന്നാട് വാഹന അപകടത്തിൽ ഒരാൾ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox