22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ദ്യ​വ​ര്‍​ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ‘വി​മു​ക്തി’ തു​ട​ങ്ങു​മ്പോ​ള്‍ ബാ​റു​ക​ള്‍ 30; ഇ​പ്പോ​ള്‍ 644
Kerala

മ​ദ്യ​വ​ര്‍​ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ‘വി​മു​ക്തി’ തു​ട​ങ്ങു​മ്പോ​ള്‍ ബാ​റു​ക​ള്‍ 30; ഇ​പ്പോ​ള്‍ 644

മ​​​ദ്യ​​​വ​​​ര്‍​ജ​​​ന​​​വും ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ‘വി​​​മു​​​ക്തി’ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ഴ​​​ത്തെ ബാ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ അ​​​ഞ്ചു വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കി​​​പ്പു​​​റം 21 ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം വ​​​ര്‍​ധ​​​ന. വി​​​മു​​​ക്തി തു​​​ട​​​ങ്ങു​​​മ്പോ​​​ള്‍ 30 ബാ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ഴു​​​ള്ള​​​ത് 644 എ​​​ണ്ണ​​​മെ​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ​​​രേ​​​ഖ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2016 ഒ​​​ക്ടോ​​​ബ​​​ര്‍ ആ​​​റി​​​നാ​​​ണ് ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ വി​​​മു​​​ക്തി പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി​​​യ​​​ത്. മ​​​ദ്യ​​​പാ​​​ന ആ​​​സ​​​ക്തി​​​യു​​​ള്ള​​​വ​​​ര്‍​ക്കു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം, ചി​​​കി​​​ത്സ, കൗ​​​ണ്‍​സ​​​ലിം​​​ഗ് എ​​​ന്നി​​​വ​​​യെ​​​ല്ലാ​​​മാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. ഇ​​​തു നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത സം​​​സ്ഥാ​​​ന​​​ത്തു സു​​​ല​​​ഭ​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ​​​യാ​​​ണു ബാ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം 644ല്‍ ​​​എ​​​ത്തി​​​യ​​​ത്.

ബീ​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തു തി​​​രു​​​വോ​​​ണ​​​ത്ത​​​ലേ​​​ന്നു മാ​​​ത്രം വി​​​റ്റ​​​തു 78 കോ​​​ടി​​​യു​​​ടെ മ​​​ദ്യ​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷം കൊ​​​ണ്ടു മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ മ​​​ദ്യ​​​വ​​​ര്‍​ജ​​​നം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നു​​​ള്ള വി​​​മു​​​ക്തി പ​​​ദ്ധ​​​തി​​​ക്കാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ചെ​​​ല​​​വ​​​ഴി​​​ച്ച​​​തു 35.15 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

2019-20 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം വ​​​രെ വി​​​മു​​​ക്തി പ​​​ദ്ധ​​​തി​​​ക്കു സ​​​ര്‍​ക്കാ​​​ര്‍ 28.95 കോ​​​ടി രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ബാ​​​റു​​​ക​​​ള്‍​ക്കു ലൈ​​​സ​​​ന്‍​സ് ന​​​ല്‍​കി​​​യ ഇ​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ അ​​​ന്ന് 166. 32 കോ​​​ടി രൂ​​​പ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കി. വി​​​മു​​​ക്തി പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ല്‍ 14 ജി​​​ല്ല​​​ക​​​ളി​​​ലും ഡീ ​​​അ​​​ഡി​​​ക്ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 140 കി​​​ട​​​ക്ക​​​ക​​​ളു​​​ണ്ട്. പ​​​ത്തു കി​​​ട​​​ക്ക​​​ക​​​ള്‍ വീ​​​ത​​​മു​​​ള്ള ഓ​​​രോ സെ​​​ന്‍റ​​​റാണു പ​​​തി​​​നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലു​​​മു​​​ള്ള​​​ത്. കോ​​​വി​​​ഡ് വ​​​ന്ന​​​തോ​​​ടെ ഡീ ​​​അ​​​ഡി​​​ക്ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ​​​ല​​​തും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​മി​​​ല്ല.

മ​​​ദ്യ​​​പ​​​രെ മ​​​ദ്യ​​​പാ​​​നാ​​​സ​​​ക്തി​​​യി​​​ല്‍ നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ വി​​​മു​​​ക്തി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ മ​​​റു​​​വ​​​ശ​​​ത്ത് മ​​​ദ്യ​​​വി​​​ല്പ​​​ന വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​ര​​​ട്ട​​​ത്താ​​​പ്പു​​​ണ്ടെ​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നും കൊ​​​ച്ചി പ്രോ​​​പ്പ​​​ര്‍ ചാ​​​ന​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എം.​​​കെ. ഹ​​​രി​​​ദാ​​​സ് പ​​​റ​​​ഞ്ഞു. മു​​​ന്‍ യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 540 ബാ​​​റു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നു വ​​​ന്ന ഇ​​​ട​​​തു​​​സ​​​ര്‍​ക്കാ​​​ര്‍ പൂ​​​ട്ടി​​​യ​​​തു തു​​​റ​​​ന്ന​​​തി​​​നൊ​​​പ്പം പു​​​തി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ള്‍​ക്കും അ​​​നു​​​മ​​​തി ന​​​ല്‍​കി.

Related posts

85 ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾകൂടി ഉടൻ ; കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാകുന്നു.

Aswathi Kottiyoor

കൊവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​കം

Aswathi Kottiyoor
WordPress Image Lightbox