24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി.
Peravoor

ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി.

ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി. ഒന്നുമുതല്‍ ഏഴുവരെ ഓണ്‍ലൈനായി നടന്ന ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും പഴശ്ശിരാജ കളരി അക്കാദമി നേടി. 21 സംസ്ഥാനങ്ങളില്‍നിന്നായി അറുന്നൂറോളം പേര്‍ പങ്കെടുത്തു.

അനശ്വര മുരളീധരന്‍ (മെയ്പറ്റ് – –- സ്വര്‍ണം), പി അശ്വന്ത് (ചവിട്ടിപൊങ്ങല്‍ –– സ്വര്‍ണം), എ അശ്വനി (ചവിട്ടിപൊങ്ങല്‍ – –- സ്വര്‍ണം) ടി പി ഹര്‍ഷ (ചവിട്ടിപൊങ്ങല്‍ –– വെള്ളി), അനശ്വര മുരളീധരന്‍, കെ കീര്‍ത്തന കൃഷ്ണ (കെട്ടുകാരി പയറ്റ്- –- വെള്ളി), സി അഭിഷേക് (ചവിട്ടിപൊങ്ങല്‍ – –- വെങ്കലം), ആതിര ബാലകൃഷ്ണന്‍ (ചവിട്ടിപൊങ്ങല്‍–- വെങ്കലം) എന്നിവരാണ് കേരളത്തിനുവേണ്ടി മെഡല്‍ നേടിയത്. പി ഇ ശ്രീജയന്‍ ഗുരുക്കളുടെ നേതൃത്വത്തിൽ 2012 മുതലാണ് പഴശ്ശിരാജ കളരി അക്കാദമിയില്‍ സൗജന്യ പരിശീലനം ആരംഭിച്ചത്. നിലവിൽ പരിശീലനം നേടുന്ന നൂറില്‍ എണ്‍പത് പേരും പെണ്‍കുട്ടികളാണ്.ദേശീയ മത്സരത്തില്‍ വിജയിച്ച പ്രതിഭകള്‍ നവംബറില്‍ ഹരിയാനയില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലാണ്.

Related posts

പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഹരിത തീരം പദ്ധതിക്ക് തുടക്കം കുറിച്ചു

Aswathi Kottiyoor

പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ കേന്ദ്രമായി ഉയര്‍ത്തി

Aswathi Kottiyoor

ഭാരത് ബന്ദിന് ഐക്യദാർഡ്യം ; പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു

Aswathi Kottiyoor
WordPress Image Lightbox