26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അ​തി​രൂ​പ​ത​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മ​ന്ത്രി അ​നി​ൽ
Kerala

അ​തി​രൂ​പ​ത​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മ​ന്ത്രി അ​നി​ൽ

കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മെ​ന്ന് ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​യ്‌​വാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ബു​ദ്ധി​സ്റ്റ് സു ​ചി ഫൗ​ണ്ടേ​ഷ​ന്‍റെ​യും സെ​ന്‍റ് ക​മി​ല്ല​സ് സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്നേ​ഹ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തി​യ കോ​വി​ഡ് ദു​രി​താ​ശ്വാ​സ കി​റ്റ് വി​ത​ര​ണ സ​മാ​പ​ന​വും ടാ​സ്ക് ഫോ​ഴ്സ് ടീം ​രൂ​പീ​ക​ര​ണ​വും ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​വും കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കലും അ​വ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യ​വും മ​റ്റും എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന അ​തി​രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ടാ​സ്ക് ഫോ​ഴ്സും ശ്ര​ദ്ധേ​യ​മാ​ണ്.-മ​ന്ത്രി പ​റ​ഞ്ഞു.
ശാ​ന്തി​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് താ​ങ്ങാ​യി നി​ൽ​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ളെ​യും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. സ​ഹ​ജീ​വി​ക​ളെ ത​ങ്ങ​ളെ​പ്പോ​ലെ​ത​ന്നെ സ്നേ​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​ംകൂ​ടി ത​ല​ശേ​രി അ​തി​രൂ​പ​ത ഒ​രു​ക്കി​യ ആ​ശു​പ​ത്രി​യും ഏ​വ​ർ​ക്കും സ​ഹാ​യ​മാ​കു​ന്ന​തി​ലും സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മാ​ർ ഞ​റ​ള​ക്കാ​ട്ട് പ​റ​ഞ്ഞു. നാ​നാ​ജാ​തി മ​ത​ത്തി​ൽ​പ്പെ​ട്ട പ​തി​ന​യ്യാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ത്തോ​ടെ കാ​ണു​ന്ന​താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. അ​പ​ര​ന്‍റെ വി​ഷ​മ​ത​ക​ളി​ൽ അ​വ​രെ സ​ഹാ​യി​ക്കാ​ൻ കാ​ണി​ക്കു​ന്ന ബു​ദ്ധി​സ്റ്റ് സു ​ചി ഫൗ​ണ്ടേ​ഷ​ന്‍റെ​യും സെ​ന്‍റ് ക​മി​ല്ല​സ് സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ​യും ന​ല്ല മ​ന​സി​ന് ന​ന്ദി​യു​ണ്ടെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു. പ്ര​ള​യ​കാ​ല​ത്തും ഇ​പ്പോ​ൾ കോ​വി​ഡ് കാ​ല​ത്തും ത​ല​ശേ​രി അ​തി​രൂ​പ​ത ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ടാ​സ്ക് ഫോ​ഴ്സ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വെ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ടാ​സ്ക് ഫോ​ഴ്സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടാ​സ്ക് ഫോ​ഴ്സ് യൂ​ണി​ഫോം ഉ​ദ്ഘാ​ട​നം മം​ഗ​ളൂ​രു സ്നേ​ഹ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ ഡ​യ​റ​ക്‌​ട​ർ ഫാ. ​സി​ബി കൈ​താ​ര​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജി​ൽ​സ​ൻ ക​ണി​ക​തോ​ട്ടം, ഫാ. ​തോ​മ​സ് ത​യ്യി​ൽ, ദീ​പി​ക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ബു​ദ്ധി​സ്റ്റ് സു ​ചി ഫൗ​ണ്ടേ​ഷ​ൻ ഇ​ന്ത്യ​യി​ൽ പ​ത്തു സം​ഘ​ട​ന​ക​ൾ വ​ഴി 17 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 35 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സ​ഹാ​യം ന​ൽ​കി​വ​രു​ന്നു. സെ​ന്‍റ് ക​മി​ല്ല​ൻ ഫാ​ദേ​ഴ്സി​ന്‍റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് സ്നേ​ഹ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്. 2018-19ലെ ​പ്ര​ള​യം, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ക​മി​ല്ല​ൻ​ഫാ​ദേ​ഴ്സ്.

Related posts

പുതുവത്സര ആഘോഷം. സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ദുബായ്

Aswathi Kottiyoor

സമയവും ഷിഫ്‌റ്റും പ്രിൻസിപ്പൽമാർ തീരുമാനിക്കും ,കോളേജുകളിൽ വാക്‌സിൻ ഡ്രൈവ്‌ കോളേജുകളിൽ 5 മണിക്കൂർ ക്ലാസ്‌ ഉറപ്പാക്കും ; പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾ,ഡിഗ്രി ക്ലാസുകളിൽ പകുതി

Aswathi Kottiyoor

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാൻ തസ്തിക: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox