21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതനിയന്ത്രണം 31 വരെ നീട്ടി
Iritty

മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതനിയന്ത്രണം 31 വരെ നീട്ടി

ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം 31 വരെ നീട്ടി. 16 വരെ ആയിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇതോടെ ഓണത്തിന് നാട്ടിലേക്ക് വരേണ്ട മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.
ബസ് ഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനവും തുടരും. ഓണത്തിന് ടൂറിസ്റ്റ്, സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ നൂറിലധികം ബസുകളാണ് സർവീസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്കുമാത്രമേ അതിർത്തി കടക്കാൻ പറ്റൂവെന്നായി. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയാളികൾക്ക് കടുത്ത യാത്രാദുരിതമാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ കേരളത്തിലേക്കെത്താൻ മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിലും കർണാടകയിലേക്ക് കടക്കാൻ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലുള്ളതും ചരക്കുവാഹന ജീവനക്കാർക്ക് ഏഴുദിവസത്തെ കാലാവധിയോട് കൂടിയതുമായ ആർ.ടി.പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണ്. ഇതിനുപുറമേ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂവിൽ സമ്പൂർണ ഗതാഗതനിരോധനമാണ്

Related posts

സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വേറിട്ട വിജയം നേടി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി

Aswathi Kottiyoor

കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ – കെ. സുധാകരൻ

Aswathi Kottiyoor

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor
WordPress Image Lightbox