25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വൈദ്യുതി വകുപ്പ് ജീവനക്കാരെ അനുമോദിച്ചു
Iritty

വൈദ്യുതി വകുപ്പ് ജീവനക്കാരെ അനുമോദിച്ചു

ഇരിട്ടി : ഉളിയിൽ തെക്കംപൊയിലിൽ കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ഇരിട്ടി കെ എസ് ഇ ബി ജീവനക്കാരെ കൈരാതി കിരാത ക്ഷേത്രം ഭരണസമിതി അനുമോദിച്ചു. പ്രദേശത്ത് കെ എസ് ഇ പിയുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കെയാണ് തെക്കം പൊയിലിലെ സോണ എന്ന യുവതികിണറിൽ വീണത് ജീവനക്കാരായ സജിത്ത് വട്ട്യറ, കീഴൂർകുന്നിലെ ശശിധരൻ, ചാവശ്ശേരി സ്വദേശി സാബു , കേളകം സ്വദേശി സുധീഷ് എന്നിവരുടെ ശ്രദ്ധയിൽ പെടുന്നത്. ഇവർ അതിസാഹസികമായി സോണയെ കിണറിൽ നിന്നും പുറത്തെത്തിച്ച് രക്ഷിക്കുകയായിരുന്നു. ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരി ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡണ്ട് പി. കരുണാകരൻ, കെ. രമേശൻ കീഴൂർ എന്നിവർ പങ്കെടുത്തു.

Related posts

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

കൂട്ടുപുഴയിൽ വാഹന പരിശോധന കടുപ്പിച്ച് എക്സൈസ് പോലീസ് സംഘങ്ങൾ

Aswathi Kottiyoor

നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണം – കർഷക മോർച്ച

Aswathi Kottiyoor
WordPress Image Lightbox