25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.
Iritty

കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.

ഇരിട്ടി : കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തി . സംസ്ഥാന വിജിലൻസ് ഡയരക്ടറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ വിവിധ ആർ ടി ഒ ചെക്ക് പോസ്റ്റുകളിൽ ഓപ്പറേഷൻ ബാർസ്റ്റ് നിർമൂലൻ (Operation Bhrast Nirmoolan) എന്ന പേരിൽ നടത്തിയ വിജിലൻസിന്റെ മിന്നൽ പരിശോധന യിലാണ് കുടക് – തലശ്ശേരി അന്തര്സംസ്ഥാന പാതയിലെ അതിർത്തി ചെക്ക് പോസ്റ്റായ കിളിയന്തറയിൽ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തിയത്.
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ് മേധാവി ബാബു പെരിങ്ങേത്ത് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വ്യള്ളിയാഴ്ച പുലർച്ചെ 5 മണി മുതൽ ആയിരുന്നു പരിശോധന. ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന ചെറുവാഹനങ്ങൾക്ക് 50 രൂപ വെച്ചും വലിയ വാഹനങ്ങൾക്ക് 100 രൂപ വെച്ചും പരിശോധന ഒഴിവാക്കുന്നതിന് ആർ ടി ഒ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് കൈയ്യോടെ പിടികൂടി. ഇത് വഴി കടന്നുപോകുന്ന ഗുഡ്സ് ഓട്ടോ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്നും കണ്ടെത്തി. വാഹന ഡ്രൈവർമാർ പരിശോധന ഒഴിവാക്കുന്നതിന് ആർ ടി ഒ ഉദ്യോഗസ്ഥർക്ക് നൽകിയ 1600 രൂപ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനിടെ പിടികൂടി . കൂടാതെ ഉദ്യോഗസ്ഥർ വാഹനക്കാരിൽ നിന്നും ഇത്തരത്തിൽ പിരിച്ചെടുക്കുന്ന കൈക്കൂലി തുക അപ്പപ്പോൾ ചെക്കു പോസ്റ്റിൽ നിന്നും ശേഖരിച്ച് മാറ്റുന്ന ഏജന്റിനെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റിലെ കേമറ പ്രവർത്തിക്കുന്നില്ലെന്നും, റിക്കാർഡുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ആർ ടി ഒ ജീവനക്കാർ വാങ്ങിക്കുന്ന കൈക്കൂലി തുക ചെക്ക് പോസ്റ്റിൽ നിന്നും ഇടവേളകളിൽ വന്ന് ശേഖരി ച്ച് സൂക്ഷിക്കുന്ന ഏജന്റിനെപ്പറ്റി കൃത്യമായ വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നും, ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഏജന്റിനെതിരെയും , ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിനായി വിജിലൻസ് ഡയരക്ടർക്കും , സർക്കാരിനും ഉടൻ റിപ്പോർട്ട് നൽകും .
വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പിയെ കൂടാതെ ഇൻസ്പെക്ടർ പ്രദീപൻ കണ്ണി പൊയിൽ, സബ് ഇൻസ്പെക്ടർമാരായ കെ. വി. മഹീന്ദ്രൻ , ജയപ്രകാശ്, എ എസ് ഐ മാരായ നിജേഷ്, രാജേഷ്, ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനോജ് കുമാർ , നിതേഷ്, മുണ്ടേരി ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ വിനീഷ് കുമാർ എന്നിവരും പങ്കെടുത്തു

Related posts

എ. എച്ച് എസ്. ടി. എ 31 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഡബിൾ ഷട്ടിൽ ടൂർണമെന്റ്.

Aswathi Kottiyoor

ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം ഇരിട്ടിയിൽ ബി ജെ പി യുടെ പ്രതിഷേധജ്വാല

Aswathi Kottiyoor
WordPress Image Lightbox