24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • *സ്വർണം പവന് 600 രൂപ കുറഞ്ഞു.*
Kerala

*സ്വർണം പവന് 600 രൂപ കുറഞ്ഞു.*

∙ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 35080 രൂപയും ഗ്രാമിന് 4385 രൂപയുമായി. ഈ മാസം ഇതുവരെ പവന് 920 രൂപയാണു കുറഞ്ഞത്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം സ്വർണം)വില 1763 ഡോളറായി കുറഞ്ഞു. ദേശീയ ബുള്ള്യൻ വിപണിയിൽ 10 ഗ്രാമിന്റെ വിലയിൽ 1000 രൂപയോളം കുറഞ്ഞു.

6920 രൂപയുടെ കുറവ്

2020 ഓഗസ്റ്റ് 7 നാണ് കേരളത്തിൽ സ്വർണവില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. പവന് 42,000 രൂപ. ഗ്രാമിന് വില 5250 രൂപയിലും എത്തി. കോവിഡ് ആഗോള വിപണികളിൽ വലിയ ഇടിവുണ്ടാക്കിയതിനെത്തുടർന്ന് നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റിയതോടെയാണ് സ്വർണവില എക്കാലത്തെയും ഉയരത്തിലെത്തിയത്.

ഒരു വർഷത്തിനിടെയുണ്ടായ വില വ്യത്യാസം പവന് 6920 രൂപയാണ്. ഗ്രാമിന് 865 രൂപ കുറഞ്ഞു. അന്നു രാജ്യാന്തര വിപണിയിൽ 2080 ഡോളറായിരുന്നു വില. കഴിഞ്ഞ മാർച്ചിൽ സ്വർണ വില 32280 രൂപയിലേക്കു കുറഞ്ഞെങ്കിലും കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ വില വീണ്ടും ഉയർന്നു. ഓണം സീസണിൽ വില കുറയുന്നതിനാൽ വ്യാപാരികൾ പ്രതീക്ഷയിലാണ്.

Related posts

വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

Aswathi Kottiyoor

കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 40950 കോടി വായ്പ വിതരണം ചെയ്തു; നിക്ഷേപം 69,907 കോടി

Aswathi Kottiyoor

മഴയ്ക്ക് പിന്നാലെ പനിച്ചൂടിൽ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് പതിനായിരത്തിലേറെപ്പേർ

Aswathi Kottiyoor
WordPress Image Lightbox