1.100 kg കഞ്ചാവുമായി കേളകം അടക്കത്തോട് സ്വദേശിയെ പേരാവൂർ സെന്റ് ജോസഫ് സ്കൂളിന് മുൻവശം വച്ച് പേരാവൂർ എക്സൈസ് വാഹനസഹിതം പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
കേളകം അടക്കത്തോട് സ്വദേശി ഷിനോയി സി ജെ(34) എന്നയാളാണ് ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗം ആയി നടന്ന പരിശോധനയിൽ 1.100 കിലോഗ്രാം ഉണക്ക കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണത്തിലെ പ്രധാന കണ്ണിയാണ് പേരാവൂർ എക്സൈസിന്റെ പിടിയിൽ ആയത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുകയും, മൊത്തമായും ചില്ലറയായും ആഡംബര ബൈക്കിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിൽ ആയ ഷിനോയി. 5 വർഷം മുൻപ് 100 കുപ്പി മാഹി മദ്യം കടത്തിയ കേസിൽ പേരാവൂർ എക്‌സൈസ് ടിയാന് എതിരെ കേസ് എടുത്തിട്ടുണ്ട്, കൂടാതെ ഒട്ടനവധി പോലീസ് കേസുകളിൽ പ്രതിയാണ് ഷിനോയി. ഓണം ആഘോഷങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി യുവാക്കളെ ലക്ഷ്യമിട്ട് ടിയാൻ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് ഇയാളെ നിരീക്ഷിച്ചു സാഹസീകമായി പിടികൂടിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, ജോണി ജോസഫ് ഐ ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ, ദിലീപ് സി വി, ഷാജി സി പി സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ പി, സതീഷ് വി എൻ, സന്ദീപ് എം സിനോജ് വി, എം ഉത്തമൻ എന്നിവർ പങ്കെടുത്തു. ടിയാന്റെ സഹായികൾക്ക് എതിരെ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.