കേളകം: വെള്ളരിപ്രാവുകള്‍ പറന്നു നടന്ന ഹിരോഷിമ നഗരത്തിനുമേല്‍ അമേരിക്കയുടെ കറുത്ത മേഘങ്ങള്‍ പറന്നിറങ്ങിയതിന്‍റെ 76ാം വാര്‍ഷികവും അണ്വായുധ വിരുദ്ധ ദിനാചരണവും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിനോദൻ നാവത്ത് മുഖ്യപ്രഭാഷണം നടത്തി. ഹിരോഷിമദിന സന്ദേശം കുമാരി സാവ്യ ജോസ് നല്‍കി. അമേരിക്ക ഹിരോഷിമയിൽ ‘ലിറ്റില്‍ബോയ്’ എന്ന അണുബോംബ് വർഷിച്ചതിന്റെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനം പരിപാടിയെ കൂടുതൽ ആകർഷകമാക്കി.*
*ചടങ്ങിൽ സോഷ്യൽ സയൻസ് അദ്ധ്യാപിക സനില എൻ ആമുഖഭാഷണം നടത്തി. വിദ്യാര്‍ത്ഥികളായ ജെറമിയ സ്വാഗതവും ഫേബ മരിയ എൽദോ നന്ദിയും അർപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു, അധ്യാപകരായ നൈസ് മോന്‍, ഫാ. എല്‍ദോ ജോണ്‍, ദീപ മരിയ ഉതുപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.*
previous post