2021-2022 വര്‍ഷത്തിലെ കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഡബ്ല്യു സി ടി, ഹൈബ്രിഡ് ഇനം തെങ്ങിന്‍ തൈകള്‍ കേളകം ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്തു. 50% സബ്‌സിഡി നിരക്കില്‍ ആകെ 830 തൈകളാണ് നല്‍കിയത്.
കേളകം കൃഷി ഭവനില്‍ നടന്ന തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കകണ്ടത്തില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോണി പാമ്പാടിയില്‍, കൃഷി ഓഫീസര്‍ കെ ജി സുനില്‍, കൃഷി അസിസ്റ്റന്റ് എം.ആര്‍ രാജേഷ്, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു