ഇരിട്ടി : പൊതു ഗതാഗതമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ഉപവാസ സമരം നടന്നു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ഉപവാസം സംസ്ഥാന കമ്മിറ്റി അംഗം വി. ബി. പോൾ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഇരിട്ടി യൂണിറ്റ് ട്രഷറർ ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. എൻ. പ്രഭാകരൻ, എം. എസ്. സാജു, പി. എസ്. സഞ്ജീവ്, കൃഷ്ണൻ ചൈത്രം, ഭാസ്കരൻ, ഔസേപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.