കേളകം: കേളകം മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബഫർസോൺ പരിധി സീറോ പോയിന്റാക്കി നിശ്ചയിച്ച് കർഷകരെയും കൃഷിയിടങ്ങളെയുംസംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേളകം വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോസ് പൂമല ധർണ ഉദ്ഘാടനം നിർവഹിച്ചു. കർഷക കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് അലക്സാണ്ടർ കുഴിമണ്ണിൽ അദ്ധ്യക്ഷനായി. കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർകുളം, ഡി സി സി ജന.സെക്രട്ടറി വർഗീസ് ജോസഫ്, സെബാസ്റ്റ്യൻ, ജോണി പാമ്പാടി, ബൈജു ആരാഞ്ചേരി, ജോയ് വേളുപുഴ, സൈമൺ മേലേക്കുറ്റ്, ജോസഫ് എം ജി എന്നിവർ പങ്കെടുത്തു