21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ് ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക്
Uncategorized

മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ് ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക്

ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ സ്ഥാ​നം പി​ടി​ക്കാ​ന്‍ മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ് ഒ​രുങ്ങു​ന്നു. മു​ന​മ്പു​ക​ട​വി​നെ മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ -കാ​സ​ഗോ​ഡ് ജി​ല്ല​ക​ളെ ന​ദി​ക​ളി​ലൂ​ടെ ബ​ന്ധി​പ്പി​ക്കു​ന്ന മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​വ​സാ​ന​കേ​ന്ദ്ര​മാ​ണ് മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ്.

പ​റ​ശി​നി​ക്ക​ട​വി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബോ​ട്ട് യാ​ത്ര മു​ന​മ്പു​ക​ട​വി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ​ങ്ങ​ളാ​യ പൈ​ത​ല്‍​മ​ല, ശ​ശി​പ്പാ​റ, കാ​ഞ്ഞി​ര​ക്കൊ​ല്ലി, പ​ഴ​ശി ഡാം, ​മാ​ലി​ക് ദി​നാ​ര്‍ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം സ​ഞ്ചാ​രി​ക​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ ബോ​ട്ട് ജെ​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തി​ക്കും.

പ്ര​കൃ​തി​ഭം​ഗി​യാ​ണ് മു​ന​മ്പു​ക​ട​വി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും മീ​ന്‍ പി​ടി​ക്കാ​നും ഇ​പ്പോ​ള്‍​ത്ത​ന്നെ ധാ​രാ​ളം പേ​ര്‍ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സം പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ധാ​രാ​ള​മാ​യി ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​വ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​വി​ധം സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. മു​ന്‍ എം​എ​ല്‍​എ ജെ​യിം​സ് മാ​ത്യു മു​ന്‍​കൈ​യെ​ടു​ത്താ​ണ് മു​ന​മ്പു​ക​ട​വി​നെ റി​വ​ര്‍ ക്രൂ​യി​സ് ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടുത്തി​യ​ത്.

ഓ​രോ പ്ര​ദേ​ശ​ത്തി​നും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല്‍ മേ​ഖ​ല, ക​ലാ​രൂ​പം, പ​രി​സ്ഥി​തി എ​ന്നി​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​യാ​ണ് പ്ര​വ​ര്‍​ത്ത​നം. മ​ല​പ്പ​ട്ട​ത്തെ ഉ​ണ​ക്ക്ക​ണ്ടം മു​ത​ല്‍ മു​ന​മ്പ് വ​രെ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ പ​ര​മ്പ​രാ​ഗ​ത കൈ​ത്തൊ​ഴി​ല്‍ കേ​ന്ദ്ര​മാ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. കൈ​ത്തൊ​ഴി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നതി​നാ​യി അ​ഞ്ച് ആ​ല​ക​ള്‍ ഒ​രു​ക്കും.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള സ്വ​ര്‍​ണ​പ്പ​ണി, മ​ഗ്ഗം കൊ​ണ്ടു​ള്ള നെ​യ്ത്ത്, കൈ​ത്ത​റി, ക​ര​കൗ​ശ​ല വ​സ്തു നി​ര്‍​മാ​ണ​വും പ​രി​ശീ​ല​ന​വും, കു​റി​യ സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ ഓ​ല​ക്കു​ട നി​ര്‍​മാ​ണം, പീ​ഠ നി​ര്‍​മാ​ണം, ഇ​രു​മ്പ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന ആ​ല​ക​ള്‍ എ​ന്നി​വ​യാ​ണ് ഇ​വി​ടെ സ്ഥാ​പി​ക്കു​ക. 3.26 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ണ​ക്ക്ക​ണ്ട​ത്തും മു​ന​മ്പി​ലു​മാ​യി 37 ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി​ല്‍ ര​ണ്ട് ബോ​ട്ട് ജെ​ട്ടി​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ര​ണ്ടി​ട​ങ്ങ​ളി​ലു​മാ​യി വി​ശ്ര​മ മു​റി, ടോ​യ്‌​ല​റ്റു​ക​ള്‍, കോ​ഫി ഷോ​പ്പു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കും. ഇ​രി​പ്പി​ട​ങ്ങ​ളും മീ​ന്‍ പി​ടി​ക്കു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​പ്പ​ട്ടം കോ​വു​ന്ത​ല തൊ​ട്ട് മു​ന​മ്പ് വ​രെ ന​ട​പ്പാ​ത നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​നു​പു​റ​മെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​ട്ട് ഗാ​ല​റി​യും സ്ഥാ​പി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ള്‍​ക്കു​ള്ള പാ​ര്‍​ക്ക് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു.
മ​ല​പ്പ​ട്ടം ടൂ​റി​സം സൊ​സൈ​റ്റി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മ​ല​യോ​ര​ത്തെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​വി​ടെ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ മ​ല​യോ​ര​ത്തി​ന്‍റെ ക​വാ​ടം എ​ന്നാ​ണ് പ​ദ്ധ​തി​ക്കു പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ല​പ്പ​ട്ടം ടൂ​റി​സം സൊ​സൈ​റ്റി ചെ​യ​ര്‍​മാ​നും മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​പു​ഷ്പ​ജ​ന്‍ പ​റ​ഞ്ഞു. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത ലൈ​ബ്ര​റി​ക​ളു​ടെ നാ​ടും​കൂ​ടി​യാ​ണ്.

ഈ​യൊ​രു സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഗ​വേ​ഷ​ണ ആ​വ​ശ്യ​ത്തി​നാ​യി ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ല്‍ ടൂ​റി​സ​ത്തി​ന് പു​തി​യൊ​രു കാ​ഴ്ച​പ്പാ​ട് ന​ല്‍​കു​ന്ന​തി​നു​ള്ള ശ്ര​മ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പു​ഷ്പ​ജ​ന്‍ പ​റ​ഞ്ഞു. കൂ​ടാ​തെ നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളാ​യ കോ​ല്‍​ക്ക​ളി, ഒ​പ്പ​ന, തി​രു​വാ​തി​ര തു​ട​ങ്ങി​യ​വ സ​ഞ്ചാ​രി​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും.

തെ​യ്യ​ങ്ങ​ളു​ടെ നാ​ടു​കൂ​ടി​യാ​ണ് മ​ല​പ്പ​ട്ടം. ഫെ​ബ്രു​വ​രി മു​ത​ല്‍ മേ​യ് വ​രെ പ്ര​ദേ​ശ​ത്ത് വി​വി​ധ കാ​വു​ക​ള്‍ ക​ളി​യാ​ട്ട​ത്തി​നാ​യി ഉ​ണ​രും. വൈ​വി​ധ്യ​മാ​ര്‍​ന്ന തെ​യ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കെ​ട്ടി​യാ​ടു​ക. പു​ഴ​യു​മാ​യി പു​രാ​വൃ​ത്ത ബ​ന്ധ​മു​ള്ള നീ​രാ​ള​മ്മ​ത്തെ​യ്യം മ​ല​പ്പ​ട്ട​ത്ത് മാ​ത്ര​മാ​ണു​ള്ള​ത്. മു​ന​മ്പു​ക​ട​വി​ന​ടു​ത്ത് അ​ര​ങ്ങേ​റു​ന്ന ഈ ​തെ​യ്യ​രൂ​പം വി​ദേ​ശ​സ​ഞ്ചാ​രി​ക​ളെ എ​ന്ന​പോ​ലെ തെ​യ്യം പ്രേ​മി​ക​ളെ​യും ആ​ക​ര്‍​ഷി​ക്കും.മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വി​ന്‍റെ​യും പ്ര​ദേ​ശ​ത്തി​ന്‍റെ​യും ഇ​ത്ത​രം സ​വി​ശേ​ഷ​ത​ക​ളും ത​ന​ത് ഭം​ഗി​യും നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ക. അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ ബോ​ട്ട് ജെ​ട്ടി​യു​ടെ നി​ര്‍​മാ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ മ​ല​പ്പ​ട്ടം മു​ന​മ്പ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ടും നാ​ട്ടു​കാ​രും.

Related posts

‘അടിച്ച് ഷേപ്പ് മാറ്റും, അലവലാതികളോട് സംസാരിക്കാൻ ഇല്ല’; തിരുവനന്തപുരം നഴ്സിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രിന്‍സിപ്പല്‍

Aswathi Kottiyoor

അട്ടപ്പാടി മധു കൊലക്കേസ്: പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് –

Aswathi Kottiyoor

വൈദ്യുതി ബിൽ അടച്ചില്ല; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox