22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. ജോൺ എബ്രാഹം കുട്ടികളുമായി സംവദിച്ചു
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. ജോൺ എബ്രാഹം കുട്ടികളുമായി സംവദിച്ചു

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , വയനാട് വെറ്ററിനറി ആന്റ് ആനിമൽ സയൻസ് കോളജ്, ലൈവ് സ്റ്റോക്ക് പെട്രോളിയം മാനേജ്മെന്റ് അസോസിയേറ്റ് പ്രൊഫസറായ ഡോ. ജോൺ അബ്രാഹം കുട്ടികളുമായി സംവദിച്ചു.
വിവിധ
വിവിധ അനുഭവങ്ങളും ഉയർന്ന മേഖലയിൽ എത്താനുള്ള പ്രചോദനവും ലക്ഷ്യം നേടാനുള്ള മാർഗ്ഗങ്ങളുമൊക്കെ കുട്ടി ളുടെ സംശയങ്ങൾക്കുള്ള ഉത്തരമായി അദ്ദേഹം പങ്കുവെച്ചു.
വിബ്ജിയോർ ഡയറക്ടർ ജെയിംസ് കെ.എ,
ജോസ് സ്റ്റീഫൻ, സുനീഷ് ജോസഫ് ,അൻസ് മരിയ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ വിരാജിക്കുന്ന ദേശീയ, അന്തർദേശീയ രംഗത്തെ പ്രശസ്തരായ വ്യക്തികളാണ് ഓരോ ആഴ്ചയിലും ഈ പ്രോഗ്രാമിലൂടെ കുട്ടികളോട് സംവദിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ് , PSC കോച്ചിംഗ് , IAS ഫൗണ്ടേഷൻ കോച്ചിംഗ് തുടങ്ങിയവയിലൂടെ കുട്ടികളുടെ സമഗ്ര വളർച്ചയും അതുവഴി അവരുടെ സുരക്ഷിത ഭാവിയും ലഷ്യമാക്കിയാണ് കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു

Aswathi Kottiyoor

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor
WordPress Image Lightbox