22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • വത്സൻ തില്ലങ്കേരി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റായി ചുമതലയേറ്റു
Iritty

വത്സൻ തില്ലങ്കേരി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റായി ചുമതലയേറ്റു

ഇരിട്ടി : ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരി ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ മീത്തലെ പുന്നാട് സ്വർഗ്ഗീയ അശ്വിനികുമാറിന്റെ വീട്ടിലെത്തിയ അദ്ദേഹം അശ്വിനിയുടെ വന്ദ്യ മാതാവിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് പുതിയ നിയോഗത്തിന് സമാരംഭം കുറിച്ചത് . തുടർന്ന് ഇവിടുത്തെ അശ്വിനി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് പ്രദീപ് ശ്രീലകം, വർക്കിംഗ് പ്രസിഡണ്ട് ടി.പി.സതീശൻ, വൈസ് പ്രസിഡണ്ട് പ്രേമൻ കൊല്ലമ്പറ്റ, ജനറൽ സെക്രട്ടറി പി.വി.ശ്യാം മോഹൻ , ഇരിട്ടി താലൂക്ക് ജനറൽ സെക്രട്ടറി ബാബു പുന്നാട്, ആർ എസ് എസ് മുൻ ജില്ലാ സഹ കാര്യവാഹ് വി. ശങ്കരൻ , ഖണ്ഡ് കാര്യവാഹ് എം. ഹരിഹരൻ എന്നിവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

Related posts

പ്ലാസ്റ്റിക് നിരോധനം : ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കാൻ തീരുമാനം

Aswathi Kottiyoor

സര്‍വ്വകക്ഷി യോഗം പ്രഹസനം: ബഹിഷ്‌കരിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി.

Aswathi Kottiyoor

പയഞ്ചേരിമുക്ക് – നേരംപോക്ക് റോഡിനെന്ന് ശാപമോക്ഷം ലഭിക്കും

Aswathi Kottiyoor
WordPress Image Lightbox