അടയ്ക്കത്തോട് ഗവ. യു.പി സ്കൂളിൽ മൊബൈൽ ഫോണില്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയുള്ള മൊബൈൽ ഫോണുകളുടെ വിതരണം കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി ടി എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ അദ്ധ്യക്ഷനായി.കേളകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ സജീവൻ പാലുമ്മി, ആറാം വാർഡ് മെമ്പർ ഷാന്റി എന്നിവർ ആശംസകൾ അർപ്പിച്ചു ചടങ്ങിൽ ഹെഡ്മാസ്റ്റർ ജിമ്മി സ്വാഗതം പറയുകയും നോഡൽ ഓഫീസർ നിസാം സാർ നന്ദി പറഞ്ഞു
previous post