ഇരിട്ടി: പ്രവാസി ഇന്ത്യകാരുടെ വിമാനയാത്ര വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ ഇടപ്പെടുക, കേന്ദ്ര പ്രവാസികാര്യ വകുപ്പ് പുന:സ്ഥാപിക്കുക,കോ വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് വിദേശയാത്ര ചെയ്യാനുള്ള അനുമതിക്കായി കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.കേരളാ പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി കേരളത്തിലെ 140 നിയോജക മണ്ഡലത്തിലെ കേന്ദ്ര ഗവ: ഓഫിസുകൾക്ക് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.ഇതിന്റെ ഭാഗമായി ഇരിട്ടി പോസ്റ്റാഫീസിന് മുമ്പിലും പരിപാടി സംഘടിപ്പിച്ചു .സിപിഐ ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ് ഉദ്ഘാടനം ചെയ്തു.
എൻ വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി,എം.ദിനേശൻ എന്നിവർ സംസാരിച്ചു.ആദിത്യൻ എം വി സ്വാഗതം പറഞ്ഞു.