വന്യമൃഗശല്യം രൂക്ഷമായതോടെ ആറളം ഫാം പുനരാധിവാസ മേഖലയിലെ ഏഴാം ബ്ലോക്ക് കൈതക്കുന്നില്‍ താമസക്കാരുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ചു.ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിച്ചു കൊടുത്ത സ്ഥലത്ത് ആളുകള്‍ താമസിക്കാത്തതിനെ തുടര്‍ന്ന് കാട് നിറഞ്ഞ് നില്‍ക്കുന്നത് കാരണം ആന,പന്നി, മാന്‍ എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. ഓരോ കുടുംബങ്ങളുടെയും നേതൃത്വത്തില്‍ കൃഷി ചെയ്തതെല്ലാം വന്യ മൃഗങ്ങള്‍ നശിപ്പിക്കുന്നത് പതിവാണ്. അതുകൊണ്ട് കൈതക്കുന്നിലെ കാടുപിടിച്ചു കിടക്കുന്ന ഏഴ് ഏക്കറോളം സ്ഥലമാണ് കാടുവെട്ടിത്തെളിച്ചത്. ബാബു, ലക്ഷമണന്‍, ബിന്ദു, സുരേഷ്, മിനി, രഞ്ജിനി, ബിജി, ബിനു, സന്തോഷ്, ബാലകൃഷ്ണന്‍, രഞ്ജിത്ത്, രതീഷ്, സരോജിനി, സുധീഷ്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.