24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ഇൻസൈറ്റ് – 2021: അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വെബിനാർ സംഘടിപ്പിച്ചു.
Kelakam

ഇൻസൈറ്റ് – 2021: അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വെബിനാർ സംഘടിപ്പിച്ചു.

ഓൺലൈൻ പഠനങ്ങളിൽ കുട്ടികൾ സജീവമായ സാഹചര്യത്തിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധ്യപ്പെടുത്താനായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ ഐ.ടി ക്ലബ്ബിന്റെ നേത്യത്വത്തിൽ ഇൻസൈറ്റ് -2021 എന്ന വെബിനാർ സംഘടിപ്പിച്ചു.
മുൻ ഐ.ടി കോർഡിനേറ്ററും തോല്പട്ടി ഗവ.ഹൈസ്ക്കൂൾ പ്രധാനാധ്യാപകനുമായ ഗിരീഷ് മോഹൻ കുമാർ വെബിനാറിന് നേതൃത്വം നൽകി.
മൊബൈൽ ഫോൺ അനാവശ്യമായി ഉപയോഗിക്കരുതെന്നും ചതിക്കുഴികളെ ജാഗ്രതയോടെ തിരിച്ചറിയണമെന്നും രക്ഷിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം സദാ നിരീക്ഷിക്കണമെന്നും ദീർഘനേരം മൊബൈൽ ഉപയോഗിക്കരുതെന്നും ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗം ഒഴിവാക്കണമെന്നും വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നുമൊക്കെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.. ഹെഡ്മാസ്റ്റർ ജോൺസൺ വി.സി ,സ്കൂൾ ഐ.ടി. കോർഡിനേറ്റർ സോളി ജോസഫ് , ജോയന്റ്. ഐ.ടി. കൺവീനർ
സിസ്റ്റർ മരിയ ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.

Related posts

കേളകം സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാര സമാപനം. മുഖ്യാതിഥിയായി യുവ കവയിത്രി അമൃത കേളകം.

Aswathi Kottiyoor

അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്്കൂ​ൾ പു​തി​യ കെ​ട്ടി​ടത്തിന് ശി​ലയിട്ടു

Aswathi Kottiyoor

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox