24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിലെ ബേക്കറി സ്ഥാപനത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം – ഉറവിടം കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഇരിട്ടി പോലീസിൽ പരാതി
Iritty

ഇരിട്ടിയിലെ ബേക്കറി സ്ഥാപനത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം – ഉറവിടം കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഇരിട്ടി പോലീസിൽ പരാതി

ഇരിട്ടി: ഇരിട്ടിയിലെ അപ്‌സര ബേക്കറിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇരിട്ടി ഡി വൈ എസ് പി ക്ക് പരാതി നൽകിയതായി ബേക്കറി മാനേജ്‌മെന്റും മർച്ചന്റ് അസോസിയേഷനും പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരട്ടയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ യുവാവ് തട്ടികൊണ്ട് പോയതുമായി ബന്ധപെട്ടാണ് കുറച്ചു ദിവസമായി ഇരിട്ടി അപ്‌സര ബേക്കറിക്കെതിരെ സോഷ്യൽ മിഡീയയിലടക്കം പ്രചാരണം നടക്കുന്നത്. എന്നാൽ ബേക്കറിയുമായോ ഇതിലെ ഏതെങ്കിലും തൊഴിലാളിയുമായോ പോലും യാതൊരു ബന്ധവും ഈ സംഭവവുമായിട്ടില്ല. അപ്‌സര ഗ്രൂപ്പ് ഉപയോഗിക്കുന്ന വാഹനമോ, തൊഴിലാളിയോ പെൺകുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ ഉൾപെട്ടിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് ബേക്കറിയിലെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നാവശ്യപെട്ട് വ്യാപകമായി പ്രചരണം നടക്കുന്നത് . 41 വർഷത്തോളമായി ഇരിട്ടി, മട്ടന്നൂർ മേഖലയിൽ ബേക്കറി സാധനങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന തങ്ങൾക്കെതിരെ പ്രചരണം നടത്തുന്നവരെ കണ്ടെത്തണമെന്നാവശ്യപെട്ടാണ് ഇരിട്ടി ഡി വൈ എസ് പി ക്ക് പരാതി നൽകിയിട്ടുള്ളത് . സ്ഥാപനത്തിന്റെ വിശ്വസ്തത ഒന്ന് കൊണ്ട് മാത്രമാണ് രാഹുൽ ഗാന്ധി പോലും അപ്‌സര ഷോപ്പിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. സ്ഥാപനത്തിലെ തൊഴിലാളികളുടെ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയല്ല നിയമിക്കുന്നത്. താഴ്ന്ന നിലയിൽ നിന്നും പടിപടിയായി ഉയർന്നു വന്ന സ്ഥാപനത്തെ തകർക്കുകയാണ് ഇപ്പോഴത്തെ നാഥനില്ലാതെ പ്രചരണത്തിന് പിന്നിലെന്ന് മാനേജിംഗ് ഡയറക്ടർ കെ.വി. മായൻ, ജനറൽ മാനേജർ ശാഹിദ് പിലാക്കൂൽ, ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ് അയുബ് പൊയിലൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Related posts

ഇരിട്ടി പെരുമ്പറമ്പ് മഹാത്മാഗാന്ധിപാർക്ക് പുനർ നിർമ്മിക്കാൻ തീരുമാനം

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വർണ്ണക്കൂടാരം ബാലവേദി മേഖല ക്യാമ്പിന് തുടക്കമായി

Aswathi Kottiyoor

സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ

Aswathi Kottiyoor
WordPress Image Lightbox