പേരാവൂര്‍:എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ ഓഫ് പേരാവൂര്‍ ടൗണില്‍ നില്‍പ്പ് സമരം നടത്തി. ടൗണ്‍ ജംഗ്ഷനില്‍ നടന്ന സമരം ചേംബര്‍ രക്ഷാധികാരി ഷിനോജ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും എല്ലാ കടകളും തുറക്കാന്‍ അനുവദിക്കുക,അശാസ്ത്രീയമായ ടി.പി.ആര്‍ നിര്‍ണ്ണയം പുനപരിശോധിക്കുക, മുഴുവന്‍ വ്യാപാരികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുക,തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയത്.സമരത്തില്‍ പ്രസിഡന്റ് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. വിനേശന്‍, ട്രഷറര്‍ എന്‍.പി. പ്രമോദ്, സുഫൈര്‍ ഫാമിലി, മധു നന്ത്യത്ത്, സനില്‍ കാനത്തായി, വി.കെ. രാധാകൃഷ്ണന്‍, രാജേഷ് പനയട, പി.ജി.രൂപേഷ്, പ്രവീണ്‍ കാരാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.