33.9 C
Iritty, IN
November 23, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു

കേളകം: സെന്റ് തോമസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു.*
*പയ്യന്നൂർ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ശ്രീമതി ശുഭ പി വി മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ പരിപാടിക്ക് ആമുഖ പ്രഭാഷണം നടത്തി.*

*കുമാരി സ്വര കെ എസ് ജനസംഖ്യാദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരം, ഉപന്യാസ മത്സരം, കാർട്ടൂൺ രചന മത്സരം എന്നിവ നടത്തി. കുട്ടികള്‍ വരച്ച കാർട്ടൂണുകളുടെ പ്രദർശനവും നടന്നു.*

*സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു. മാനേജർ ഫാ.വർഗീസ് പടിഞ്ഞാറേക്കര എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയിൽ വിദ്യാർത്ഥികളായ ഡയാന ജെയ്സൺ സ്വാഗതവും അൽഫോൻസ സന്തോഷ് നന്ദിയും പറഞ്ഞു. അധ്യാപകരായ നൈസ്മോന്‍, ഫാ. എൽദോ ജോണ്‍, ദീപ മരിയ ഉതുപ്പ്, സനില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.*

Related posts

കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് ലഹരി വിമുക്ത കേരളം തീർത്ത് കോളിത്തട്ട് ഗവ എൽപി സ്കൂൾ

Aswathi Kottiyoor

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക കൂട്

Aswathi Kottiyoor

കരുതൽ മേഖല മാപ്പിലെ അവ്യക്തത; മലയോരത്ത് പ്രതിഷേധം ശക്തം

Aswathi Kottiyoor
WordPress Image Lightbox