ഇരിട്ടി : ഇരിട്ടി നഗരസഭാ പരിധിയില്‍ രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയന്ത്രണങ്ങൾ കടുപ്പിക്കാനും വ്യാഴാഴ്ച ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ബി കാറ്റഗറിയില്‍ തദ്ദേശ സ്ഥാപനം ഉള്‍പ്പെട്ടിരിക്കുന്നതിനാൽ ഇതുപ്രകാരമുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിന് യോഗം തീരുമാനിച്ചു . മറ്റു തീരുമാനങ്ങൾ .
വ്യാപാര സ്ഥാപനങ്ങളിലെ സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും നിര്‍ബന്ധമായും രേഗ സ്ഥിരീകരണം നടത്തുകയും കോവിഡ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കണം .15 ദിവസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.
ഹോട്ടലുകളും റെസ്റ്റോറന്‍റുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് സൗകര്യം ഒരുക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പാര്‍സല്‍ സര്‍വ്വീസോ, ഹോം ഡെലിവറിയോ അല്ലാതെ ഇത്തരം സ്ഥാപനങ്ങളിൽ മറ്റൊന്നും അനുവദനീയമല്ല.
വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി സെക്ട്രറല്‍ മജിസ്ട്രേറ്റുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരുടെ സംയുക്ത പരിശോധന നടത്തും.
വീടുകളില്‍ പോസറ്റീവ് കേസുകള്‍ തുടരുന്നത് കുടുംബാംഗങ്ങളില്‍ രോഗ വ്യാപനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ തുടരേണ്ടതാണ്. ഇക്കാര്യങ്ങള്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ഉറപ്പു വരുത്തേണ്ടതാണ്.
വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍ എന്നിവ മുന്‍കൂട്ടി ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തി നഗരസഭയില്‍ അനുമദിക്കായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പ് പോലീസ് അധികാരികള്‍ക്ക് കൈമാറണം . അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവ നടത്തുന്നവര്‍ മേല്‍ വിഷയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നഗരസഭാ പരിധിയിലെ പല ബാങ്കുകളിലും പ്രവര്‍ത്തന ദിവസങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും മതിയായ സംവിധാനം ബാങ്ക് അധികൃതര്‍ ഉറപ്പു വരുത്തണം. രോഗ സ്ഥിരീകരണ നിരക്ക് കുറച്ചുകൊണ്ടു വരുന്നതിന് പൊതുജനങ്ങളും വ്യാപാരികളും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
സി എഫ് എല്‍ ടി സിയില്‍ എത്തുന്ന രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുന്നതിനും ഡി സി സി കള്‍ പ്രവര്‍ത്തന സജ്ജമാക്കി നിലനിര്‍ത്തുന്നതിനും സേഫ്റ്റി കമ്മിറ്റിയുടെ തീരുമാനത്തിന് ജില്ലാ കളക്ടറുടെ അനുമതി ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു.
previous post