ഇരിട്ടി : കുടിവെള്ള ക്ഷാമം നേരിടുന്ന ആറളം ഫാം പുനരധിവാസ മേഖലയിലെ 13ബ്ലോക്കിലും പരിപ്പുതോട്ടിലെ 55 ലും കുടിവെള്ള ടാപ്പുകൾ നിർമ്മിച്ച് നൽകി. പരിപ്പുതോട് ഇ ഡി സി മുൻകൈയെടുത്താണ് വാട്ടർ ടാങ്കുകളും ടാപ്പുകളും സ്ഥാപിച്ച് കുടിവെള്ള സൗകര്യം ഒരുക്കിയത്. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്‌ഘാടനം നിർവഹിച്ചു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ എ. ഷജ്‌ന , അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ, പരിപ്പുതോട് ഇ ഡി സി പ്രസിഡന്റ് മോളി ദാമോദരൻ, സെക്രട്ടറി വിനു കായലോടൻ, വാർഡ് മെമ്പർ മിനി ദിനേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.