കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേളകത്ത് കടകളടച്ചു കൊണ്ട് ഉപവാസ സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് കാടായം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോസഫ് പാറയ്ക്കല്‍, യൂത്ത് വിംഗ് പ്രസിഡന്റ് ജോഷി, വനിതാ വിംഗ് പ്രസിഡന്റ്
മേരിക്കുട്ടി കഞ്ഞിക്കുഴി, സ്റ്റാനി സ്ലാവോസ്, തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് ഉപവാസം സമാപിക്കും