30 C
Iritty, IN
October 2, 2024
  • Home
  • Kelakam
  • ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി
Kelakam

ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി

കൊട്ടിയൂര്‍: പഞ്ചായത്തിലെ ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ മൊബൈൽ നെറ്റ് വർക്കിന്റെ ലഭ്യത കുറവ് കാരണം പഠിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ഒന്നാം വാര്‍ഡ് മെമ്പര്‍ മിനി പൊട്ടങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എ അനുവദിച്ച സ്മാര്‍ട്ട് ടിവിയും ചുങ്കക്കുന്ന് വേള്‍ഡ് വിഷന്‍ കേബിള്‍ ടിവിയുടെ സഹകരണത്തോടെ വൈഫൈ സംവിധാനവും ഒറ്റപ്ലാവ് സാംസ്‌കാരിക നിലയത്തില്‍ ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം
സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ മിനി പൊട്ടങ്കല്‍ അധ്യക്ഷത വഹിച്ചു.തലക്കാണി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍,ജോഷി പള്ളിക്കമാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇന്റര്‍നെറ്റ് ലഭ്യമാകാത്ത ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഇവിടെയെത്തി സൗജന്യ വൈഫൈ സംവിധാനം ഉപയോഗപ്പെടുത്താം. കൂടാതെ ആഴ്ചയില്‍ ഒരു ദിവസം സംസ്‌കാരിക നിലയത്തില്‍ അധ്യാപകരുടെ സേവനവും ഉണ്ടാകും

Related posts

മണത്തണ ടൗണിൽ കാർ വൈദ്യുത തൂണിൽ ഇടിച്ച് അപകടം

Aswathi Kottiyoor

സോജൻ കേളകത്തിന്റെ പുസ്തക പ്രകാശനം നാളെ

Aswathi Kottiyoor

കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox